പുരാവസ്തു തട്ടിപ്പ് കേസ്: സുധാകരൻ10 ലക്ഷം രൂപ കൈപ്പറ്റി, രണ്ടാം പ്രതി; കുറ്റപത്രം സമർപ്പിച്ചു

(www.kl14onlinenews.com)
(05-MAR-2024)

പുരാവസ്തു തട്ടിപ്പ് കേസ്: സുധാകരൻ10 ലക്ഷം രൂപ കൈപ്പറ്റി, രണ്ടാം പ്രതി; കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കെപിസിസി സംസ്ഥാന അധ്യക്ഷന്‍ കെ സുധകാരനെതിരെ കുറ്റപത്രം .കേസില്‍ കെ സുധാകരന്‍ രണ്ടാം പ്രതി. ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. ക്രൈം ബ്രാഞ്ചാണ് കുറ്റപത്രം ചുമത്തിയത്.വഞ്ചന ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി.മൊന്‍സണില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി.

ഡിവൈഎസ്പി ആര്‍ റസ്തമാണ് കുറ്റപത്രം നല്‍കിയത്. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കി. കെ സുധാകരന്‍ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയത്.

കോഴിക്കോട് സ്വദേശി എം.ടി ഷമീറാണ് പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കുകൂടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. മോന്‍സണിന്റെ കയ്യില്‍ നിന്നും പത്ത് ലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയെന്ന ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

Post a Comment

Previous Post Next Post