ഇന്ത്യയ്ക്ക് ഡേ നൈറ്റ് ടെസ്റ്റ് പരമ്പര; പരമ്പരയില്‍ ഒരു ടെസ്റ്റ് പകലും രാത്രിയുമായി നടക്കും

(www.kl14onlinenews.com)
(26-MAR-2024)

ഇന്ത്യയ്ക്ക് ഡേ നൈറ്റ് ടെസ്റ്റ് പരമ്പര; പരമ്പരയില്‍ ഒരു ടെസ്റ്റ് പകലും രാത്രിയുമായി നടക്കും
ഇന്ത്യയ്ക്ക് ഡേ നൈറ്റ് ടെസ്റ്റ് പരമ്പര; പരമ്പരയില്‍ ഒരു ടെസ്റ്റ് പകലും രാത്രിയുമായി നടക്കും
അഡ്ലൈഡ്: ഈ വര്‍ഷം നവംബറില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പര കളിക്കാനൊരുങ്ങുകയാണ്. നവംബര്‍ 22ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുക. പരമ്പരയില്‍ ഒരു ടെസ്റ്റ് പകലും രാത്രിയുമായി നടക്കും. ഡിസംബര്‍ ആറിന് അഡ്ലൈഡ് ഓവലില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റാണ് പകലും രാത്രിയുമായി നടക്കുക.

ഡിസംബര്‍ 14 മുതല്‍ 18 വരെ ബ്രിസ്‌ബെയ്ന്‍ മൂന്നാം ടെസ്റ്റിന് വേദിയാകും. ഡിസംബര്‍ 26 മുതല്‍ 30 വരെ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന് മെല്‍ബണ്‍ വേദിയാകും. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ സിഡ്‌നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ് നടക്കുക.

2022 മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരെ ബെം?ഗളൂരുവിലാണ് ഇന്ത്യ ഒടുവില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിച്ചത്. ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 1991-92ന് ശേഷം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് ഉള്‍പ്പെടുത്തുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

Post a Comment

Previous Post Next Post