(www.kl14onlinenews.com)
(21-MAR-2024)
മറ്റൊരു സമുദായത്തിലെ പെൺകുട്ടിയോട് സംസാരിച്ചു; കർണാടകയിൽ വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ധിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ
കർണാടകയിലെ യാദ്ഗിറിൽ മറ്റൊരു സമുദായത്തിലെ പെൺകുട്ടിയോട് സംസാരിച്ചു എന്നാരോപിച്ച് 25 കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ചു. മാർച്ച് 18 തിങ്കളാഴ്ച വാഹിദ് റഹ്മാൻ കോളേജിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം.
ഹിന്ദു സംഘടനയായ ബജ്‌റംഗ്ദളിൻ്റെ പ്രവർത്തകരായ ഒമ്പത് പേർ തന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അഞ്ച് മണിക്കൂറോളം മുറിക്കുള്ളിൽ വെച്ച് പ്രവർത്തകർ തന്നെ മർദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വാഹിദ് റഹ്മാൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയോട് വീണ്ടും സംസാരിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വാഹിദ് റഹ്മാൻ പറഞ്ഞു.
ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഒമ്പത് പേർക്കെതിരെ ഐപിസി സെക്ഷൻ 143, 147, 148, 307, 323, 341, 342, 363, 504, 506 എന്നീ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളെല്ലാം ഒളിവിലാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
പെൺകുട്ടിയോട് വീണ്ടും സംസാരിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വാഹിദ് റഹ്മാൻ പറഞ്ഞു.
ഹിന്ദു സംഘടനയായ ബജ്‌റംഗ് ദളിൻ്റെ പ്രവർത്തകരാണ് തന്നെ മർദ്ദിച്ചതെന്ന് വാഹിദ് റഹ്മാൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു. അതേസമയം, പ്രതികളെല്ലാം ഒളിവിലാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Post a Comment