ധോണിയുടെ പകരക്കാരൻ മോശമാക്കിയില്ല, തകർപ്പൻ ജയവുമായി നിലവിലെ ചാമ്പ്യന്മാർ

(www.kl14onlinenews.com)
(22-MAR-2024)

ധോണിയുടെ പകരക്കാരൻ മോശമാക്കിയില്ല, തകർപ്പൻ ജയവുമായി നിലവിലെ ചാമ്പ്യന്മാർ

ഐപിഎൽ 17ാം സീസണിൽ ആദ്യ ജയം നേടി ചെന്നൈ സൂപ്പർ കിങ്സ്. ആറ് വിക്കറ്റ് ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. റുതുരാജ് ഗെയ്ക്ക്‌വാദ് ക്യാപ്റ്റനായെത്തിയ ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ ആർസിബിയെ തോൽപ്പിക്കാൻ ആതിഥേയർക്ക് കഴിഞ്ഞു. ബെംഗളൂരു ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ 176/4 എന്ന നിലയിൽ സിഎസ്കെ മറികടന്നു.

15 പന്തിൽ 37 റൺസെടുത്ത രചിൻ രവീന്ദ്ര, അജിൻക്യ രഹാനെ (27), ശിവം ദുബെ (34), ജഡേജ (25), മിച്ചെൽ (22), റുതുരാജ് (15) എന്നിവർ മികച്ച പിന്തുണയേകി. ആർസിബിക്കായി കാമറൂൺ ഗ്രീൻ രണ്ട് വിക്കറ്റെടുത്തു.

ടോസ് നേടിയ നായകൻ ഫാഫ് ഡുപ്ലെസി ആദ്യം തിരഞ്ഞെടുക്കുകയായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഓപ്പണർമാർ ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 41/0 എന്ന നിലയിൽ നിന്ന് 42/3 എന്ന നിലയിലേക്ക് അവർ വീണിരുന്നു. മുസ്തഫിസുറിന്റെ പന്തിൽ വിരാട് കോഹ്ലിയേയും (21) ഫാഫ് ഡുപ്ലെസിസിനേയും (35) രചിൻ രവീന്ദ്ര ക്യാച്ചെടുത്ത് പുറത്താക്കി.

ഒരു ഘട്ടത്തിൽ 78/5 എന്ന നിലയിൽ പതറിയെങ്കിലും ദിനേഷ് കാർത്തിക്കും (38) അനുജ് റാവത്തും (48) ചേർന്ന് ആർസിബിയെ കരകയറ്റി. നിശ്ചിത ഓവറിൽ 173 റൺസാണ് ബെംഗളൂരു അടിച്ചെടുത്തത്

Post a Comment

Previous Post Next Post