(www.kl14onlinenews.com)
(14-MAR-2024)
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്. ഗുരുതര പരിക്കേറ്റ മമതയുടെ ചിത്രം തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടു. നെറ്റിയിൽ ഗുരുതരമായി മുറിവേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം വ്യക്തമല്ല.
തൃണമൂൽ കോൺഗ്രസ് എക്സിലൂടെയാണ് ചിത്രം പങ്കുവച്ചത്. ആശുപത്രി കിടക്കയിൽ കിടക്കുന്ന മമതയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. മുറിവിൽ നിന്ന് മുഖത്തേക്ക് രക്തമൊലിച്ചതും ചിത്രത്തിൽ കാണാം.ഞങ്ങളുടെ ചെയർപേഴ്സൺ മമതാ ബാനർജിക്ക് ഗുരുതരമായി പരിക്കേറ്റു. നിങ്ങളുടെ പ്രാർത്ഥനയിൽ അവരെയും ഉൾപ്പെടുത്തുക എന്നാണ് ചിത്രം പങ്കുവച്ച് തൃണമൂൽ കോൺഗ്രസ് എക്സിൽ കുറിച്ചത്.
മമതയ്ക്ക് റോഡ് അപകടത്തിലാണ് പരിക്കേറ്റതെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എക്സിൽ കുറിച്ച പോസ്റ്റിൽ പറയുന്നത്. ഞെട്ടിപ്പോയെന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
Post a Comment