(www.kl14onlinenews.com)
(21-MAR-2024)
തിരുവനന്തപുരം :
സ്വര്‍ണവില ആദ്യമായി പവന് 49,000 രൂപ കടന്നു. ഗ്രാമിന് 100 കൂടി 6,180 രൂപയായി. പവന് 800 രൂപ കൂടി 49,440 രൂപയായി. ഈ മാസം മാത്രം കൂടിയത് 3,120 രൂപയാണ്.
രാജ്യാന്തര സ്വർണവില 2,200 ഡോളർ മറികടന്ന് 2019 ഡോളർ വരെ എത്തിയശേഷം ഇപ്പോൾ 2203 ഡോളറിലാണ്.
ഇന്നത്തെ 22 കാരറ്റ് സ്വർണം ഗ്രാമിന് 6,180 രൂപയും 24 കാരറ്റിന്റേതിനു 6,742 രൂപയുമാണു വില. രൂപയുടെ വിനിമയ നിരക്ക് 83.05 ആണ്. 24 കാരറ്റ് സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്ക്ക് അടുത്തായി. പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണമെന്നാണു വിലയിരുത്തൽ.
മാര്‍ച്ച് 5 ന് പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയില്‍ എത്തിയിരുന്നു. മാര്‍ച്ച് 9 ന് ഈ റെക്കോർഡ് തിരുത്തി സ്വർണവില വീണ്ടും ഉയർന്നു. പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയില്‍ എത്തി. മാർച്ച് 19 ന് വീണ്ടും പവന് 360 രൂപ കൂടി 48,640 രൂപയായി സ്വര്‍ണ വില ഉയർന്നു. വില കുറഞ്ഞിട്ട് സ്വർണം വാങ്ങാം എന്നു കരുതിയിരുന്നവരെയും വിവാഹ ആവശ്യത്തിനായി സ്വർണം വാങ്ങാനിരിക്കുന്നവരെയും ആശങ്കപ്പെടുത്തി കൊണ്ട് ദിനം പ്രതി സ്വർണ വില കുതിക്കുകയാണ്.
വിലവർദ്ധന ഈ രീതിക്ക് തുടർന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്വർണ വില അമ്പതിനായിരം പിന്നിടും. വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണ്ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്.
Post a Comment