കൊയിലാണ്ടിയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടികൊന്നു

(www.kl14onlinenews.com)
(22-FEB-2024)

കൊയിലാണ്ടിയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടികൊന്നു
കോഴിക്കോട്: സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. പുളിയോറ വയല്‍ സത്യന്‍ ആണ് മരിച്ചത്. ചെറിയപ്പുറം അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗാനമേളക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയാണ് സത്യന്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് പെരുവട്ടൂര്‍ പുറത്തോന അഭിലാഷിനെ കസ്റ്റഡിയില്‍ എടുത്തു. നിലവില്‍ സ്ഥലത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നുമില്ല.

Post a Comment

Previous Post Next Post