(www.kl14onlinenews.com)
(22-FEB-2024)
ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് 'ബേംകീ' എന്നു കേട്ടാലും അഭിമാന പൂരിതമാകണം അന്തരംഗം എന്ന പേരിൽ കോലായ് ഭാഷാ സംവാദ സദസ്സ് സംഘടിപ്പിച്ചു
മനുഷ്യരാശിയുടെ ഏറ്റവും മഹത്തരമായ കണ്ടുപിടിത്തത്തിൻ്റെ പര്യായ പരിണാമമാണ് ഭാഷ എന്നും മറ്റെന്തും അപഹരിക്കപ്പെട്ടാലും പൂർവികർ നമ്മെ ഏൽപിച്ച ഭാഷകളെ നെഞ്ചോട് ചേർത്ത് പിടിക്കേണ്ടത് മാനവരാശിയുടെ നിലനിൽപിന്നത്യന്താപേക്ഷിതമാണെന്നും വിഷയാവതരണം നടത്തിയ കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠന കേന്ദ്രം ഡയറക്ടർ ഡോ. എ. ആർ. ശ്രീധർ അഭിപ്രായപ്പെട്ടു.
മനുഷ്യരാശിയുടെ തുടക്കം മുതലുള്ള എല്ലാ മനുഷ്യാനുഭവങ്ങളുടെയും ആകെത്തുകയാണ് ഭാഷയെന്നും ഭാഷയില്ലെങ്കിൽ, മനുഷ്യർക്ക് അവരുടെ വികാരങ്ങൾ, ചിന്തകൾ, വികാരങ്ങൾ, ആഗ്രഹങ്ങൾ, വിശ്വാസങ്ങൾ എന്നിവ പ്രകടിപ്പിക്കാൻ കഴിയില്ലെന്നും ഭാഷയില്ലെങ്കിൽ ഒരു സമൂഹവുമില്ലെന്നും പരിപാടിയുടെ മോഡറേറ്ററായ ചരിത്രകാരൻ ഡോ. സി. ബാലൻ ചൂണ്ടിക്കാട്ടി.
ഉള്ളൂരിൻ്റെ ഉമാകേരളം , ഒ.കെ. ജോണിയുടെ കാവേരിയോടൊപ്പം എൻ്റെ യാത്രകൾ എന്നീ കൃതികൾ കന്നടയിലോട്ട് വിവർത്തനം ചെയ്ത ശ്രീ : വിക്രം കാന്തിക്കരയെ കോലായയ്ക്ക് വേണ്ടി ഡോക്ടർ ശ്രീധരൻ, സി. ബാലൻ മാഷ് , ജി.ബി. വത്സൻ മാഷ് , ഹനീഫ് ചൗക്കി, പി. ദാമോദരൻ എന്നിവർ ചേർന്ന് അനുമോദിച്ചു.
ജി.ബി. വത്സൻ മാഷ് , പി. ദാമോദരൻ ,നിസാർ പെർവാഡ് , ഉമേഷ് സാലിയാൻ, രവീന്ദ്രൻ പാടി , വിക്രം കാന്തിക്കര , ഹസൈനാർ തോട്ടും ഭാഗം , ഗിരിധർ രാഘവൻ , സി. എൽ. ഹമീദ് , സ്കാനിയ ബെദിര , സുലേഖ മാഹിൻ , കെ.എച്. മുഹമ്മദ്, കെ.കെ. അബ്ദു കാവുഗോളി , ബഷീർ പടിഞ്ഞാർ മൂല എന്നിവർ സംസാരിച്ചു.
Post a Comment