(www.kl14onlinenews.com)
(28-FEB-2024)
കാസർകോട്:കഴിഞ്ഞ മൂന്ന് വർഷത്തോളമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ അധികൃതരുടെയോ രക്ഷിതാക്കളുടെ യോ അനുമതിയില്ലാതെ ജില്ലയിലെ പല സ്വകാര്യ ആഡോറ്റിറിയങ്ങളിലും റിസോട്ടിലുകളിലും "ഫയർവെൽ " എന്ന പേരിൽ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണെന്നും
ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത് രക്ഷിതാക്കളുടെ യോ, പി ടി എ യുടെയോ അനുമതി കൂടാതെയാണെന്നു ഓരോ വിദ്യാർത്ഥിയും 1000 രൂപ മുതൽ 3000 രൂപ പിരിവെടുത്താണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും, 17 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള വിദ്യാർത്ഥികൾക്ക് സ്വകാര്യ ഓഡിറ്റോറിയങ്ങളും, റിസോട്ടുകളും രക്ഷിതാക്കളുടെ യോ പിടിഎ കമ്മിറ്റിയുടെയോ അനുമതി ഇല്ലാതെ വിട്ട് കൊടുക്കുന്ന സ്വകാര്യ ഓഡിറ്റോറിയങ്ങളിൽ പോലീസിൻ്റെ നിരീക്ഷണം അനിവാര്യമാണെന്നും ജില്ലാ ജനകീയ നീതി വേദി പ്രസിഡണ്ട് സൈഫുദ്ദീൻ, ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കൈയും ജില്ലാ പോലീസ് ചീഫിനും, സെപ്ഷ്യൽ ബ്രാഞ്ച് ഡിവൈ സ്പിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
ഇത്തരത്തിൽ വിദ്യാർത്ഥികളാൽ സംഘടിപ്പിക്കുന്ന പല പരിപാടികളും അതിർവരമ്പ് വിടുകയും ആഭാസങ്ങളിലും അനാശാസ്യങ്ങളിലുമാണ് ചെന്നവസാനിക്കുന്നതെന്നും 1 മാത്രമല്ല ഇത്തരം കൂട്ടായ്മയെ എതിർക്കുന്ന രക്ഷിതാക്കളെ വിദ്യാർത്ഥികൾ അംഗീകരിക്കാതിരിക്കുകയും അരുതാത്തത് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ കൂടി ഉണ്ടെന്നത് ഒരു യാഥാർത്ഥ്യമാണെന്നും ആയതിനാൽ വിഷയം ഗൗരവമായി പരിഗണിച്ച് ആവശ്യമായ നടപടികൾ കൈകൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഫോൺ:9846465654
Post a Comment