മെട്രോയില്‍ കയറാനെത്തിയ കര്‍ഷകനെ വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞു;സുരക്ഷ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

(www.kl14onlinenews.com)
(27-FEB-2024)

മെട്രോയില്‍ കയറാനെത്തിയ കര്‍ഷകനെ വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞു;സുരക്ഷ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
ബെംഗളൂരു : മെട്രോയില്‍ യാത്ര ചെയ്യാന്‍ എത്തിയ കര്‍ഷകനെ വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞു. കര്‍ഷകന്‍ മുഷിഞ്ഞ വസ്ത്രമാണ് ധരിച്ചതെന്നു പറഞ്ഞു സുരക്ഷ ഉദ്യോഗസ്ഥന്‍ കര്‍ഷകനെ യാത്ര ചെയ്യാന്‍ സമ്മതിച്ചില്ല. സുരക്ഷ ഉദ്യോഗസ്ഥനെ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിആര്‍സി) പിരിച്ചുവിട്ടു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങള്‍ പങ്കുവച്ചതോടെ ബിഎംആര്‍സിക്ക് എതിരെ പ്രതിഷേധവും ചര്‍ച്ചകളും ശക്തമായി.മെട്രോ വിഐപികള്‍ക്ക് മാത്രമാണോ? മെട്രോ ഉപയോഗിക്കുന്നതിന് ഡ്രസ് കോഡ് ഉണ്ടോ? എന്നി ചോദ്യങ്ങള്‍ ഉയര്‍ത്തി കാര്‍ത്തിക് എന്ന യാത്രക്കാരന്‍ മുന്നോട്ട് വന്നു. അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ യാത്രക്കാര്‍ പ്രശംസിച്ചു.

രാജാജിന?ഗര്‍ മെട്രോ സ്റ്റേഷനിലാണു സംഭവം. ഷര്‍ട്ടും മുണ്ടും തലയില്‍ ചുമടുമായി എത്തിയ കര്‍ഷകന്‍ പ്ലാറ്റ്‌ഫോമിലേക്കു കടക്കാന്‍ ശ്രമിക്കവെയാണ് സുരക്ഷ ഉദ്യോഗസ്ഥന്‍ തടഞ്ഞത്. ക്യുവില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്‍ കാരണം വ്യക്തമാക്കിയില്ല. സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ഒരു വസ്തുക്കളും കര്‍ഷകന്റെ കൈയില്‍ ഉണ്ടായിരുന്നില്ലയെന്നും വേഷത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തിയത് തികച്ചും അനീതിയാണെന്നു പലരും ചൂണ്ടിക്കാണിച്ചു

Post a Comment

Previous Post Next Post