(www.kl14onlinenews.com)
(29-FEB-2024)
തിരുവനന്തപുരം: ലോകായുക്ത ബില്ലിനുള്ള അംഗീകാരം ഗവര്‍ണര്‍ക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിപോരുന്ന ബിജെപിക്കും പ്രതിപക്ഷത്തിനുമേറ്റ തിരിച്ചടിയാണിത്. സര്‍ക്കാര്‍ വ്യക്തമായ ധാരണയോടെയാണ് ലോകായുക്ത വിഷയം കൈകാര്യം ചെയ്തതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
കേന്ദ്രഗവണ്‍മെന്റ് കൊണ്ടു വന്നതിന് തുല്യമായ നിയമ ഭേദഗതിയാണ് കേരള സര്‍ക്കാരും കൊണ്ടുവന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് അനുകൂലമാവാതിരിക്കാന്‍ വേണ്ടിയാണ് പ്രസിഡന്റിന് ഗവര്‍ണര്‍ ബില്ല് അയച്ചത്. ബില്ല് പ്രസിഡന്റ് അംഗീകരിച്ചതോടെ ഗവര്‍ണര്‍ക്ക് തന്നെ തിരിച്ചടിയായി. ജനങ്ങള്‍ക്ക് ഇത് വ്യക്തമായി മനസിലായിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Post a Comment