എഎഫ്‌സി ഏഷ്യൻ കപ്പ്; ലുസെയ്ൽ സ്റ്റേഡിയം ഒരുങ്ങി; ആദ്യ വിസിൽ 7ന്

(www.kl14onlinenews.com)
(11-JAN-2024)

എഎഫ്‌സി ഏഷ്യൻ കപ്പ്;
ലുസെയ്ൽ സ്റ്റേഡിയം ഒരുങ്ങി; ആദ്യ വിസിൽ 7ന്
ദോഹ :എഎഫ്‌സി ഏഷ്യൻ കപ്പ് ഉദ്ഘാടനത്തിന് ഒരുങ്ങി ലുസെയ്ൽ സ്റ്റേഡിയം. നാളെ വൈകിട്ട് 7ന് ആദ്യ വിസിൽ മുഴങ്ങും. ഉദ്ഘാടന ചടങ്ങുകൾ വൈകിട്ട് 5ന് തുടങ്ങും. ആദ്യ മത്സരത്തിന് മുൻപാണ് ഉദ്ഘാടന ചടങ്ങുകൾ. രാത്രി 7ന് ആതിഥേയരും നിലവിലെ ചാംപ്യന്മാരുമായ ഖത്തറും ലബനനും തമ്മിലാണ് മത്സരം. സവിശേഷവും അവിസ്മരണീയവുമായ ഉദ്ഘാടനത്തിനാണ് ലുസെയ്ൽ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

ഫെബ്രുവരി 10ന് ഫൈനലിനും ലുസെയ്ൽ വേദിയാകും. 88,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് സ്റ്റേഡിയം. സ്റ്റേഡിയത്തിൽ ഫാൻ സോണും ഉണ്ടാകും. കലാ, സാംസ്‌കാരിക പരിപാടികൾ ഇവിടെ നടക്കും. തൽസമയ വിനോദ പരിപാടികൾ, ഗെയിം ഏരിയ, ഭക്ഷണ-പാനീയ ട്രക്കുകൾ തുടങ്ങി ആരാധകർക്ക് മികച്ച ആസ്വാദനം ഉറപ്പാക്കുന്ന പരിപാടികളാണ് അരങ്ങേറുക. ആരാധകരെ സ്വാഗതം ചെയ്യാൻ ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങളായ സബൂഗും തിംബ്കിയും ഫ്രേഹയും സ്‌ക്രിതിയും ത്രനേഹും ഉണ്ടാകും. കാണികൾക്ക് സേവനങ്ങൾ നൽകാൻ 6,000 വൊളന്റിയർമാരെയാണ് ഏഷ്യൻ കപ്പിനായി നിയോഗിച്ചിരിക്കുന്നത്.

സ്റ്റേഡിയത്തിൽ എത്തുംമുൻപ്
∙ കിക്കോഫിന് 5 മണിക്കൂർ മുൻപ് സ്റ്റേഡിയം ഗേറ്റുകൾ തുറക്കും. തിരക്കൊഴിവാക്കാൻ നേരത്തെ എത്തണം.
∙ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയാ ആവശ്യമില്ല. പ്രവേശന കവാടത്തിൽ മൊബൈൽ ടിക്കറ്റ് കാണിക്കണം.
∙ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണം.
∙ കൈവശം നിരോധിത സാധനങ്ങൾ പാടില്ല. ഏഷ്യൻ കപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിരോധിത സാമഗ്രികളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത് ശ്രദ്ധിക്കണം.
∙ ലുസെയ്ൽ സ്റ്റേഡിയത്തിൽ ദോഹ മെട്രോയിലെത്താം. റെഡ് ലൈനിൽ ലുസെയ്ൽ മെട്രോ സ്‌റ്റേഷനിലിറങ്ങി അവിടെ നിന്ന് സ്‌റ്റേഡിയത്തിലേക്ക് 10 മിനിറ്റിൽ നടന്നെത്താം.
∙ സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ സമീപത്തെ കാർ പാർക്കിലേക്കുള്ള അടയാള ബോർഡുകൾ പിന്തുടരണം.
∙ സ്റ്റേഡിയത്തിൽ നിന്ന് 20 മിനിറ്റ് ദൂരത്തിൽ ടാക്‌സികൾക്ക് ഡ്രോപ്, പിക്ക്-അപ് പോയിന്റുകളുണ്ട്.

എഎഫ്‌സി ഏഷ്യൻ കപ്പ് നാളെ മുതൽ; യാത്ര സുഗമമാക്കാൻ 110 ട്രെയിനുകൾ, ട്രാം

ദോഹ : ഏഷ്യൻ കപ്പ് ആരവങ്ങൾക്കൊപ്പം കുതിക്കാൻ ദോഹ മെട്രോയും. 110 ട്രെയിനുകൾ സർവീസ് നടത്തും. ടൂർണമെന്റിനിടെ റെഡ് ലൈനിൽ 6 ക്യാരേജ് ട്രെയിനുകൾ കൂടി എത്തുന്നതോടെ ഓരോ ട്രെയിനുകളിലും 1,120 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിൽ ഓരോന്നിലും 3 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്താൻ കഴിയുമെന്ന് ഖത്തർ റെയിൽ സർവീസ് ഡെലിവറി ചീഫ് എൻജി. അബ്ദുല്ല സെയ്ഫ് അൽ സുലൈത്തി വ്യക്തമാക്കി. മെട്രോ സ്‌റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനവും കാണികൾക്ക് ഉപയോഗിക്കാം.

എഎഫ്‌സി കപ്പിന്റെ ഉദ്ഘാടന ദിനമായ നാളെ ദോഹ മെട്രോയും ലുസെയ്ൽ ട്രാമും ഉച്ചയ്ക്ക് 12.00 മുതൽ സർവീസ് തുടങ്ങും. ജനുവരി 19, ഫെബ്രുവരി 2 എന്നീ ദിവസങ്ങളിൽ രാവിലെ 10 മുതൽ സർവീസുണ്ടാകും. ടൂർണമെന്റിനിടെ സ്‌പോർട്‌സ് സിറ്റിയിലെ മെട്രോ എക്‌സ്പ്രസ് ടാക്‌സി അൽ വാബ് ക്യുഎൽഎം, ഷെൽട്ടർ 2വിൽ നിന്ന് സർവീസ് നടത്തും. എം311 മെട്രോ ലിങ്ക് ബസ് സ്‌പോർട്‌സ് സിറ്റി സ്‌റ്റേഷനു പകരം അൽ സുഡാൻ ബസ് സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തും.

എം202, എം203 മെട്രോ ലിങ്ക് ബസുകൾ ടൂർണമെന്റ് ദിനങ്ങളിൽ എജ്യുക്കേഷൻ സിറ്റി സ്‌റ്റേഷനു പകരം ഖത്തർ നാഷനൽ ലൈബ്രറി സ്റ്റേഷൻ, ഷെൽട്ടർ ഒന്നിൽ നിന്ന് സർവീസ് നടത്തും. ദോഹ മെട്രോയ്ക്ക് 37 സ്‌റ്റേഷനുകളുണ്ട്. മത്സരം നടക്കുന്ന 5 സ്‌റ്റേഡിയങ്ങളുമായി ബന്ധിപ്പിച്ചാണ് ദോഹ മെട്രോ സർവീസ്. 4 സ്‌റ്റേഡിയങ്ങളിലേക്ക് ബസ് സർവീസുമുണ്ട്.

മാധ്യമ പ്രവർത്തകർക്കും ആരാധകർക്കുമായി 600 ഇലക്ട്രിക് ബസുകളാണ് സർവീസ് നടത്തുന്നതെന്ന് എഎഫ്‌സി ഏഷ്യൻ കപ്പ് പ്രാദേശിക സംഘാടക കമ്മിറ്റി മൊബിലിറ്റി - ലോജിസ്റ്റിക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ അൽ മുഫ്ത വിശദമാക്കി. 9 സ്റ്റേഡിയങ്ങൾക്ക് ചുറ്റുമായി 81,000 പാർക്കിങ് സ്ഥലങ്ങളുണ്ട്.

വിറ്റഴിഞ്ഞത് 9 ലക്ഷം ടിക്കറ്റുകൾ
ഏഷ്യൻ കപ്പിൽ ഇതുവരെ വിറ്റത് 9 ലക്ഷം ടിക്കറ്റുകൾ. ഉദ്ഘാടന ദിനത്തിൽ കാണികൾക്കായി 'വിസ്മയങ്ങൾ' ഏറെയെന്ന് സംഘാടകർ. ഒക്‌ടോബറിലാണ് ടിക്കറ്റ് വിൽപന ആരംഭിച്ചത്. നാളെ ആരംഭിക്കുന്ന ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാൻ 2,000 മാധ്യമ പ്രതിനിധികൾക്കാണ് അക്രഡിറ്റേഷൻ നൽകിയത്. ഖത്തറിൽ താമസിക്കുന്ന 107 രാജ്യക്കാരായ 6,000 വൊളന്റിയർമാരാണ് ടൂർണമെന്റിൽ സേവനം നൽകുന്നത്. ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം. ആരാധകർക്കായി സ്റ്റേഡിയത്തിൽ പ്രത്യേക ഇവന്റും സംഘടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 5 മുതലാണ് ഉദ്ഘാടന ചടങ്ങുകൾ. 7ന് ഖത്തറും ലബനനും തമ്മിലാണ് ആദ്യ മത്സരം.

ഇഷ്ടമത്സരങ്ങൾ ആസ്വദിക്കാം
ലുസെയ്ൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ഏഷ്യൻ വൻകരയുടെ തീപാറും പോരാട്ടങ്ങളിലെ കരുത്തരായ ടീമുകൾ, വേദിയൊരുക്കുന്ന സ്റ്റേഡിയങ്ങൾ, മത്സര ഷെഡ്യൂൾ എന്നിവയും അറിയാം. 6 ഗ്രൂപ്പുകളിലായി 24 ടീമുകളാണുള്ളത്. 9 സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങൾ. അബ്ദുല്ല ബിൻ ഖലീഫ, ജാസിം ബിൻ ഹമദ് എന്നീ സ്റ്റേഡിയങ്ങൾ ഒഴികെ 7 സ്റ്റേഡിയങ്ങളും ഫിഫ ലോകകപ്പ് വേദികളാണ്. ജനുവരി 25 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. 28 മുതൽ 31 വരെ റൗണ്ട്-16, ഫെബ്രുവരി 2നും 3നും ക്വാർട്ടർ ഫൈനൽ, 6,7 തീയതികളിൽ സെമി ഫൈനൽ, 10ന് ഫൈനൽ എന്നിങ്ങനെയാണ് മത്സരക്രമം.

ടീമുകളെ അറിയാം

ഗ്രൂപ്പ് എ : ഖത്തർ, ചൈന പിആർ, തജിക്കിസ്ഥാൻ, ലബനൻ.
ഗ്രൂപ്പ് ബി : ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ, ഇന്ത്യ.
ഗ്രൂപ്പ് സി : ഇറാൻ, യുഎഇ, ഹോങ്കോങ് ചൈന, പലസ്തീൻ.
ഗ്രൂപ്പ് ഡി : ജപ്പാൻ, ഇന്തൊനീഷ്യ, ഇറാഖ്, വിയറ്റ്‌നാം.
ഗ്രൂപ്പ് ഇ : കൊറിയ, മലേഷ്യ, ജോർദാൻ, ബഹ്‌റൈൻ.
ഗ്രൂപ്പ് എഫ് : സൗദി അറേബ്യ, തായ്‌ലൻഡ്, കിർഗിസ്, ഒമാൻ.

വേദികളും മത്സര ക്രമവും
∙ ലുസെയ്ൽ സ്റ്റേഡിയം

(ലുസെയ്ൽ)
മത്സരങ്ങൾ : 2
കാണികൾ : 88,000
ജനുവരി 12 : ഖത്തർ-ലബനൻ, വൈകിട്ട് 7
ഫെബ്രുവരി 10 : ഫൈനൽ, വൈകിട്ട് 6‌.

∙ ഖലീഫ രാജ്യാന്തര സ്റ്റേഡിയം (അൽ റയാൻ)
മത്സരങ്ങൾ: 6
കാണികൾ: 45,857
ഈമാസം 14ന്: യുഎഇ-ഹോങ്കോങ്, വൈകിട്ട് 5.30.
16ന് സൗദി അറേബ്യ-ഒമാൻ, രാത്രി 8.30.
19ന് ഹോങ്കോങ്-ഇറാൻ, രാത്രി 8.30.
22ന് ഖത്തർ-ചൈന, വൈകിട്ട് 6.00.
25ന് ജോർദാൻ-ബഹ്‌റൈൻ, ഉച്ചയ്ക്ക് 2.30.
29ന് റൗണ്ട്-16, ഉച്ചയ്ക്ക് 2.30.

∙ അഹമ്മദ് ബിൻ അലി സ്റ്റേഡിയം (അൽ റയാൻ)
മത്സരങ്ങൾ: 7
കാണികൾ: 45,032
ഈമാസം 13ന് ഇന്ത്യ-ഓസ്‌ട്രേലിയ, ഉച്ചയ്ക്ക് 2.30.
15ന് ഇന്തോനീഷ്യ-ഇറാഖ്, വൈകിട്ട് 5.30.
18ന് ഇന്ത്യ-ഉസ്‌ബെക്കിസ്ഥാൻ, വൈകിട്ട് 5.30.
21ന് കിർഗിസ്-സൗദി അറേബ്യ, രാത്രി 8.00.
28ന് റൗണ്ട്-16, രാത്രി 7.00.
ഫെബ്രൂവരി 2: ക്വാർട്ടർ ഫൈനൽ, ഉച്ചയ്ക്ക് 2.30.
6ന് സെമി ഫൈനൽ, വൈകിട്ട് 6.00.

∙ അൽ ജനൗബ് സ്റ്റേഡിയം (അൽ വക്ര)
മത്സരങ്ങൾ: 6
കാണികൾ: 44,325.
ഈ മാസം 15ന് മലേഷ്യ-ജോർദാൻ, രാത്രി 8.30.
18ന് പലസ്തീൻ-യുഎഇ, രാത്രി 8.30.
23ന് ഓസ്‌ട്രേലിയ-ഉസ്‌ബെക്കിസ്ഥാൻ, ഉച്ചയ്ക്ക് 2.30.
25ന് കൊറിയ-മലേഷ്യ, ഉച്ചയ്ക്ക് 2.30.
30ന് റൗണ്ട്-16, ഉച്ചയ്ക്ക് 2.30.
ഫെബ്രുവരി 2ന് ക്വാർട്ടർ ഫൈനൽ, വൈകിട്ട് 6.00

∙ അൽ ജനൗബ് സ്റ്റേഡിയം (അൽ വക്ര)
മത്സരങ്ങൾ: 6
കാണികൾ: 44,325.
ഈ മാസം 15ന് മലേഷ്യ-ജോർദാൻ, രാത്രി 8.30.
18ന് പലസ്തീൻ-യുഎഇ, രാത്രി 8.30.
23ന് ഓസ്‌ട്രേലിയ-ഉസ്‌ബെക്കിസ്ഥാൻ, ഉച്ചയ്ക്ക് 2.30.
25ന് കൊറിയ-മലേഷ്യ, ഉച്ചയ്ക്ക് 2.30.
30ന് റൗണ്ട്-16, ഉച്ചയ്ക്ക് 2.30.
ഫെബ്രുവരി 2ന് ക്വാർട്ടർ ഫൈനൽ, വൈകിട്ട് 6.00

∙ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം (അൽ റയാൻ)
മത്സരങ്ങൾ: 6
കാണികൾ: 44,667.
ഈ മാസം 14ന് ഇറാൻ-പലസ്തീൻ, രാത്രി 8.30.
19ന് ഇറാഖ്-ജപ്പാൻ, ഉച്ചയ്ക്ക് 2.30.
23ന് ഇറാൻ-യുഎഇ, വൈകിട്ട് 6.00.
25ന് സൗദി അറേബ്യ-തായ്‌ലൻഡ്, വൈകിട്ട് 6.00.
30ന് റൗണ്ട്-16, രാത്രി 7.00.
ഫെബ്രുവരി 3ന് ക്വാർട്ടർ ഫൈനൽ, ഉച്ചയ്ക്ക് 2.30.

∙ അൽ ബെയ്ത് സ്റ്റേഡിയം (അൽഖോർ)
മത്സരങ്ങൾ: 4
കാണികൾ : 68,895. 
ഈ മാസം 17ന് താജിക്കിസ്ഥാൻ-ഖത്തർ, വൈകിട്ട് 5.30.
23ന്  സിറിയ-ഇന്ത്യ, ഉച്ചയ്ക്ക് 2.30.
29ന് റൗണ്ട്-16, രാത്രി 7.00.
ഫെബ്രുവരി 3ന് ക്വാർട്ടർ ഫൈനൽ, വൈകിട്ട് 6.30.

∙ അൽ തുമാമ സ്റ്റേഡിയം (അൽ തുമാമ)
മത്സരങ്ങൾ: 6
കാണികൾ: 44,400
ഈ മാസം 14: ജപ്പാൻ-വിയറ്റ്‌നാം, ഉച്ചയ്ക്ക് 2.30.
17ന് ലബനൻ-ചൈന, ഉച്ചയ്ക്ക് 2.30.
20ന് ജോർദാൻ-കൊറിയ, ഉച്ചയ്ക്ക് 2.30.
24ന് ജപ്പാൻ-ഇന്തോനീഷ്യ, ഉച്ചയ്ക്ക് 2.30.
31ന് റൗണ്ട്-16, ഉച്ചയ്ക്ക് 2.30ന്, 
ഫെബ്രുവരി 7ന് സെമി ഫൈനൽ, വൈകിട്ട് 6.00.

∙ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം (അൽ ദുഹെയ്ൽ)
മത്സരങ്ങൾ: 7
കാണികൾ: 10,000
ഈ മാസം 13ന്  ചൈന-താജിക്കിസ്ഥാൻ, വൈകിട്ട് 5.30.
16ന് തായ്‌ലൻഡ്-കിർഗിസ്, വൈകിട്ട് 5.30.
19ന് ഇന്തോനീഷ്യ-വിയറ്റ്‌നാം, വൈകിട്ട് 5.30.
21 ന് ഒമാൻ-തായ്‌ലൻഡ്, വൈകിട്ട് 5.30. 
23ന് ഹോങ്കോങ്-പലസ്തീൻ, വൈകിട്ട് 6.00.
25ന് കിർഗിസ് - ഒമാൻ, വൈകിട്ട് 6.00.
ജനുവരി 31 : റൗണ്ട്-16, രാത്രി 7.00.

∙ ജാസിം ബിൻ ഹമദ് സ്‌റ്റേഡിയം (അൽ റയാൻ)
മത്സരങ്ങൾ: 7
കാണികൾ: 13,030
ഈ മാസം 13ന് സിറിയ-ഉസ്‌ബെക്കിസ്ഥാൻ, രാത്രി 8.30.
15ന് കൊറിയ-ബഹ്‌റൈൻ, ഉച്ചയ്ക്ക് 2.30.
18ന് സിറിയ-ഓസ്‌ട്രേലിയ, ഉച്ചയ്ക്ക് 2.30.
20ന് ബഹ്‌റൈൻ-മലേഷ്യ, വൈകിട്ട് 5.30.
22ന് താജിക്കിസ്ഥാൻ-ലബനൻ, വൈകിട്ട് 6.00.
24ന് ഇറാഖ്-വിയറ്റ്‌നാം, ഉച്ചയ്ക്ക് 2.30.
28ന് റൗണ്ട്-16, ഉച്ചയ്ക്ക് 2.30.

Post a Comment

Previous Post Next Post