പാലിയേറ്റീവ് രോഗികൾക്ക് സാന്ത്വനം സ്പർശം നൽകി സന്ദേശം ചൗക്കി 2024

(www.kl14onlinenews.com)
(11-JAN-2024)

പാലിയേറ്റീവ് രോഗികൾക്ക് സാന്ത്വനം സ്പർശം നൽകി സന്ദേശം ചൗക്കി
ചൗക്കി : സന്ദേശം സംഘടന പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പാലിയേറ്റീവ് രോഗികളെ സന്ദർശിച്ച് അവർക്കാവശ്യമായ ഭക്ഷണസാധനങ്ങളും.ധനസഹായവും ആശ്വാസവും നൽകി സാന്ത്വന പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. കിടപ്പു രോഗികളായ അവരുടെ വീടുകളിലെത്തി ആശ്വസിപ്പിച്ചു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ്, സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം, സന്ദേശം ഗൾഫ് കോർഡിനേഷൻ കമ്മറ്റി (ജി.സി.സി)രക്ഷാധികാരി നാസർ ചൗക്കി, സെക്രട്ടറി അബ്ദുൾ റഹ്മാൻ അർജാൽ, ഷുക്കൂർ ചൗക്കി, സന്ദേശം ബാലവേദി സെക്രട്ടറി ശ്വേത കുമാരി എന്നിവർ സംബന്ധിച്ചു. കൂടാതെ മൊഗ്രാൽ പുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പാലിയേറ്റീവ് രോഗികൾക്കു നൽകുന്നതിനായി പുതപ്പുകൾ കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.പി. ജിൽ ജിൽ ജൂനിയർ ഹെൽത്ത് ഇൻപ്പെക്ടർ എസ്.കെ. സ്നേഹക്കു കൈമാറി. ജൂനിയർ ഹെൽത്ത് ഇൻ പെക്ടർമാരായ രാഹുൽ , അമ്പിളി , പാലിയേറ്റീവ് നേഴ്സായ സുജാത എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post