(www.kl14onlinenews.com)
(02-JAN-2024)
അബദാബി :
പ്രവാസലോകത്ത് അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ എം.എ.യൂസഫലിയുടെ ജീവിതത്തിനും പ്രവർത്തനങ്ങൾക്കുമുള്ള ആദരമായി അൻപത് കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നൽകാൻ തീരുമാനം. ഹെൽത്ത് കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന്റെ ചെയർമാൻ ഡോ. ഷംസീർ വയലിലാണ് പ്രഖ്യാപനം നടത്തിയത്.
എംഎ യൂസഫലിയുടെ മൂത്ത മകളും വിപിഎസ് ഹെൽത്ത്കെയർ വൈസ് ചെയർപേഴ്സണുമായ ഡോ. ഷബീന യൂസഫലിയുടെ ഭർത്താവാണ് ഡോ. ഷംസീർ വയലിൽ. ജന്മനാൽ ഹൃദ്രോഗങ്ങളുള്ള 50 കുട്ടികൾക്കാണ് സൗജന്യ ശസ്ത്രക്രിയ നൽകുക. ഷംഷീർ വയലിന്റെ വിപിഎസ് ഹെൽത്ത്കെയർ നേതൃത്വം നൽകുന്ന പദ്ധതി അദ്ദേഹത്തിന്റെ ഇന്ത്യയിലെയും യുഎഇലെയും ഒമാനിലെയും ആശുപത്രികൾ വഴിയാണ് നടപ്പാക്കുക. യൂസഫലിയുടെ യുഎയിലെ അൻപതാണ്ട് അദ്ദേഹത്തിന്റെ ജീവകാരണ്യപ്രവർത്തനങ്ങളുടെ പാതയിൽ തന്നെ അടയാളപ്പെടുത്താനാണ് ശ്രമമെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പർശിച്ച, ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമായ ഇടപെടലുകൾ നടത്തിയ യൂസഫലി തന്നെയാണ് തനിക്ക് ഇതിന് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. എംഎ യൂസഫലിയുടെ മൂത്ത മകളും വി പി എസ് ഹെൽത്ത്കെയർ വൈസ് ചെയർപേഴ്സണുമായ ഡോ ഷബീന യൂസഫലിയുടെ ഭർത്താവാണ് ഷംസീർ. മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമാണ്.ഷംസീറിന്റെ വിപിഎസ് ഹെൽത്ത് കെയർ തന്നെയാണ് പദ്ധതി നടപ്പാക്കുന്നത്. ഹെൽത്ത് കെയർ നേതൃത്വം നൽകുന്ന ഇന്ത്യയിലും യു എ ഇയിലും ഒമാനിലും ഉള്ള ആശുപത്രികളിലായിരിക്കും ശസ്ത്രക്രിയ നടത്തുക.
മാനുഷികപരമായ ഇടപെടലുകൾ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. യൂസഫലിയെ ആദരിക്കുമ്പോൾ, കുട്ടികളെ പിന്തുണച്ച് കൊണ്ട് ആ ആദരം അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്. 50 ശസ്ത്രക്രിയകളിലൂടെ പരിമിതികൾക്കപ്പുറം സ്വപ്നം കാണാനും വെല്ലുവിളികളെ അതിജീവിക്കാനും കുട്ടികളെ പ്രേരിപ്പിക്കുന്ന അവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മാത്രമല്ല സമൂഹത്തിന് ഭാവിയിൽ കാര്യമായ സംഭാവന നൽകാനും അവരെ പ്രാപ്തമാക്കുകയെന്നതാണ് ലക്ഷ്യം, ', ഷംഷീർ പ്രസ്താവനയിൽ പറഞ്ഞു.
ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി 1973 ഡിസംബര്‍ 31നായിരുന്നു ആദ്യമായി ദുബായിൽ കാലുകുത്തുന്നത്. തന്റെ 19ാമത്തെ വയസിൽ ദുബായിലെത്തിയ യൂസഫലി ചെറിയ തുടക്കങ്ങളിലൂടെ വളർച്ചയുടെ വലിയ പടവുകൾ വളരെ പെട്ടെന്ന് തന്നെ താണ്ടി. ഇന്ന് 49 രാജ്യങ്ങളിൽ ലുലു ഗ്രൂപ്പ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. അര നൂറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ പ്രവാസ ജീവിതം ഏറെ ആദരവോടെ ആഘോഷമാക്കുകയാണ് പ്രവാസലോകം.
إرسال تعليق