ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതി മരിച്ചനിലയിൽ

(www.kl14onlinenews.com)
(15-JAN-2024)

ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതി മരിച്ചനിലയിൽ
വൈക്കം:ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ്. നായർ (45) ആണ് മരിച്ചത്.ഇന്നു പുലർച്ചെ ആലപ്പുഴ - ധൻബാദ് എക്സ്പ്രസ് ട്രെയിനിൽ ജോളാർപ്പെട്ടിൽ വച്ചാണ് സുരജയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടത്.

ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടിൽ പോയ ശേഷം വൈക്കത്തേക്ക് ട്രെയിനിൽ വരുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് നാട്ടിൽ കിട്ടിയിട്ടുള്ള വിവരം.

ഇന്നു രാവിലെ ബന്ധുക്കൾ സംഭവസ്ഥലത്തേക്കു പോയിട്ടുണ്ട്. ജോളാര്‍പ്പെട്ടിലാണ് മൃതദേഹം നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. ഭർത്താവ്: ജീവൻ

Post a Comment

Previous Post Next Post