(www.kl14onlinenews.com)
(15-JAN-2024)
ചെർക്കള: ചെർക്കള ലയൺസ് ക്ലബ്ബിന്റെയും മാം ട്രസ്റ്റ് കണ്ണാശുപത്രി യുടെയും സംയുക്ത നേതൃത്വത്തിൽ ചെർക്കള ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ സൗജന്യ തിമിര ശാസ്ത്രക്രിയ നിർണായ ക്യാമ്പ് നിരവധി രോഗികൾക്ക് ആശ്വാസമായി. തിമിര ശസ്ത്രക്രിയ ആവശ്യ മുള്ളവർക്ക് സൗജന്യ മായി അസ്ത്രക്രിയ നടത്തും.കണ്ണട ആവശ്യമുള്ളവർക്ക് സൗജന്യമായി ലയൺസ് ക്ലബ് ചെർക്കള കണ്ണട നൽകി.
കബീർ ഉഗ്രണിയുടെ അധ്യക്ഷതയിൽ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാദർ ബദരിയ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി
എം ടി അബ്ദുൽ നാസർ സ്വാഗതവും പറഞ്ഞു. ചാർട്ടർ പ്രസിഡന്റ് മൊയ്തീൻ ചാപ്പാടി പി.ടി.എ പ്രസിഡന്റ് ഷാഫി ഇറാനി, പ്രധാന അദ്ധ്യാപകൻ അബ്ദുൽ ഖാദർ, കണ്ണാശുപത്രി പി.ആർ.ഒ രാധാകൃഷ്ണൻ ലേഡീസ് സെക്രട്ടറി സാജിത പ്രസംഗിച്ചു.
സാദിക്ക് പൊവ്വൽ നന്ദിയും പറഞ്ഞു.
ഫൈസൽ പൊവ്വൽ, മാർക്ക് മുഹമ്മദ്, എം എ വാഷിദ് ഉസ്മാനിയ, സജ്ജാദ്, ഷാഫി ബിസ്മില്ല,ശരീഫ് ബോസ്, സമീർ അറഫ, സാലി കീഴൂർ, റഹ്മാൻ മല്ലo, മൊട്ട അബ്ദുൽ ഖാദർ, മൊയ്തു ബാവഞ്ചി, നാസർ എവറസ്റ്റ്, അനീസ മൻസൂർ മല്ലത്ത് നേതൃത്വം നൽകി.
Post a Comment