23 വര്‍ഷത്തിനു ശേഷം കൗമാര കലാകിരീടം കണ്ണൂരിന്;ഇഞ്ചോടിഞ്ഞ് പോരാടി കോഴിക്കോടിനെ മറികടന്നു

(www.kl14onlinenews.com)
(08-JAN-2024)

23 വര്‍ഷത്തിനു ശേഷം കൗമാര കലാകിരീടം കണ്ണൂരിന്;ഇഞ്ചോടിഞ്ഞ് പോരാടി കോഴിക്കോടിനെ മറികടന്നു

കൊല്ലം:അഞ്ചു രാപ്പകലുകള്‍ കലയുടെ വിസ്മയം തീര്‍ത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിലേക്ക്. 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയിന്റു നേടിയാണ് 23 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണൂര്‍ 117.5 പവന്‍ വരുന്ന സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂരിന്റെ 5-ാം കിരീടനേട്ടമാണിത്. കോഴിക്കോട് (949 പോയന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (938 പോയന്റ്) മൂന്നാം സ്ഥാനവും നേടി.

സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്.

23 വർഷത്തിന് ശേഷമാണ് കണ്ണൂർ കലാകിരീടം തിരിച്ചുപിടിച്ചത്. 2000ൽ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂർ ഏറ്റവും ഒടുവിൽ കലാകിരീടം നേടിയത്.

പാലക്കാട്- 938, തൃശൂർ- 925, മലപ്പുറം- 913, കൊല്ലം- 910 എന്നീ ജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ എത്തിയത്

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 മത്സരയിനങ്ങളാണ് കഴിഞ്ഞ അഞ്ച് ദിവസമായി കൊല്ലത്ത് നടന്നുവന്ന കലോത്സവത്തിൽ ഉണ്ടായിരുന്നത്. ഇത്തവണ കലാ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബി എസ് എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ 244 പോയിന്‍റോടെ ഒന്നാമതെത്തി. 116 പോയിന്‍റ് നേടി തിരുവനന്തപുരം കാർമേൽ എച്ച് എസ് എസ് ആണ് രണ്ടാം സ്ഥാനത്ത്. എറണാകുളം സെന്‍റ് തെരെസാസ് എച്ച് എസ് എസ് 92 പോയിന്‍റോടെ മൂന്നാമതാണ്.

Post a Comment

Previous Post Next Post