ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ രാജ്യസഭയിലേക്ക്

(www.kl14onlinenews.com)
(05-JAN-2024)

ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ രാജ്യസഭയിലേക്ക്
ഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ രാജ്യസഭയിലേക്ക്. ഒഴിവുള്ള മൂന്ന് സീറ്റുകളിലൊന്നില്‍ സ്വാതിയെ മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. നിലവിലെ എംപിമാരായ എന്‍.ഡി ഗുപ്തയും മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന സഞ്ജയ് സിംഗും വീണ്ടും മത്സരിക്കും.

ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയുടേതാണ് തീരുമാനം. സുശീല്‍ കുമാര്‍ ഗുപ്തയ്ക്ക് പകരമാണ് സ്വാതി മലിവാളിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. ഹരിയാന തെരഞ്ഞെടുപ്പ് ചുമതല സുശീല്‍ കുമാര്‍ ഗുപ്തയ്ക്കാണ്. സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സുശീല്‍ ഗുപ്ത പറഞ്ഞു.

ഡല്‍ഹി എക്‌സൈസ് നയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സഞ്ജയ് സിംഗ് വീണ്ടും മത്സരിക്കും. എഎപിയുടെ യുപി ചുമതലക്കാരനാണ് സിംഗ്. ജയിലില്‍ കഴിയുന്ന സിംഗിന് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടാന്‍ ഡല്‍ഹി കോടതി അനുമതി നല്‍കിയിരുന്നു. ഉപരിസഭയില്‍ ബിജെപിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്ന ആളാണ് സിംഗ്. അദ്ദേഹത്തെ നിശബ്ദനാക്കുക എന്ന ഉദ്ദേശത്തോടെയാണ് വ്യാജ കേസില്‍ കുടുക്കിയതെന്നും എഎപി ആരോപിക്കുന്നു.

Post a Comment

Previous Post Next Post