ജെ.സി.ഐ നീലേശ്വരം അൻപതാമത് വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു

(www.kl14onlinenews.com)
(05-JAN-2024)

ജെ.സി.ഐ നീലേശ്വരം അൻപതാമത് വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു
നിലേശ്വരം:അമ്പതാമത് വർഷത്തിലേയ്ക്ക് കടക്കുന്ന ജെ.സി.ഐ നീലേശ്വരത്തിൻ്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം റോട്ടറി ഹാളിൽ വെച്ച് നടത്തി. പ്രസിഡൻറ് ശ്രീലാൽ കരിമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ യുടെ ദേശീയ പ്രസിഡന്റ് രകേഷ് ശർമ്മ മുഖ്യാതിഥിയായിരുന്നു. മുൻ ദേശീയ പ്രസിഡന്റ് അഡ്വ: എ.വി വാമന കുമാർ മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡൻ്റ രജീഷ് ഉദുമ വിശിഷ്ടാതിഥിയായിരുന്നു. മുൻ പ്രസിഡൻ്റുമാരായ ടി.വി അനിൽകുമാർ,
സി.വി വിനോദ് കുമാർ, സെക്രട്ടറി പി.പി രാജേഷ്, സി.വി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
പ്രോഗ്രാം ഡയറക്ടർ എം.ബി സജീവ് സ്വാഗതവും സെക്രട്ടറി കെ.പി ഷൈബുമോൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി വി. വി ഹരിശങ്കർ (പ്രസിഡന്റ്‌ ), എം ബി സജീവ് , കെ പ്രശാന്ത്, സംഗീത അഭയ്, വി.കെ ജോഷ്ന, സി.എച്ച് സുജിത്ത്, പി.പി രാജേഷ് (വൈസ് പ്രസിഡന്റ്റുമാർ ), കെ.പി ഷൈബുമോൻ (സെക്രട്ടറി ), കെ.വിപിൻ കുമാർ ജോ. സെക്രട്ടറി), എൻ. ശ്രീജിത്ത് (ട്രഷറർ), സാമുവൽ വിൻസെന്റ്, എം ഡി സന്ദീപ്,  ടി.വിനീഷ്, വിൻജു വിശ്വനാഥ്, ശ്രീതു നിതീഷ്,  പി.പി കപിൽദേവ്, (ഡയറക്ടർമാർ) സജിനി സജീവ് (വനിതാവിഭാഗം കോ -ഓഡിനേറ്റർ), ടി.എം സുമിത സോഷ്യൽ മീഡിയ കോ- ഓഡിനേറ്റർ), ടി ജയചന്ദ്രൻ (ബുള്ളറ്റിൻ എഡിറ്റർ), സഞ്ജയ് സജീവ് (ജൂനിയർ വിഭാഗം ചെയർമാൻ) എന്നിവർ ചുമതലയേറ്റു

Post a Comment

Previous Post Next Post