തയ്ക്കൊണ്ടോ കളര്‍ ബെല്‍റ്റ് എക്‌സാമില്‍ വിജയിച്ചര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി

(www.kl14onlinenews.com)
(12-JAN-2024)

തയ്ക്കൊണ്ടോ കളര്‍ ബെല്‍റ്റ് എക്‌സാമില്‍ വിജയിച്ചര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി
ചെറുവത്തൂര്‍: മട്ടലായി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ തയ്ക്കൊണ്ടോ കളര്‍ ബെല്‍റ്റ് എക്‌സാമില്‍ പങ്കെടുത്ത് വിജയിച്ച 43 വിദ്യാര്‍ത്ഥികള്‍ക്ക് വേള്‍ഡ് തയ്‌കൊണ്ടോ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കി. ചടങ്ങില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ അനില്‍ കുമാര്‍ വിദ്യാര്‍ഥികള്‍ക്കു ബെല്‍റ്റ് വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് പ്രവീണ്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ് മിസ്റ്റ്ര്‌സ് സിസ്റ്റര്‍ ട്രീസ ദേവസ്സി ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. അധ്യാപികമാരായ ചാന്ദിനി, ധന്യ, ഷീന, എന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍ ഗേട്ടി, സിസ്റ്റര്‍ പൗളിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അമൃത വര്‍ഷിണി ടീച്ചര്‍ സ്വാഗതവും, സന്ധ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post