ചെന്നൈ-ഹൈദരാബാദ് ചാര്‍മിനാര്‍ എക്‌സ്പ്രസ് പാളം തെറ്റി

(www.kl14onlinenews.com)
(10-JAN-2024)

ചെന്നൈ-ഹൈദരാബാദ് ചാര്‍മിനാര്‍ എക്‌സ്പ്രസ് പാളം തെറ്റി
ഹൈദരാബാദ്: ചെന്നൈ-ഹൈദരാബാദ് ചാര്‍മിനാര്‍ എക്‌സ്പ്രസ് പാളം തെറ്റി. നംപശ്ശി റെയില്‍വേ സ്റ്റേഷനിലാണ് പാളം തെറ്റിയത്. യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയിലേക്കുള്ള യാത്രാമധ്യേ ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. നിര്‍ത്തുന്നതിനിടയില്‍, ട്രെയിന്‍ ട്രാക്കില്‍ നിന്ന് തെന്നിമാറിയത്. തുടര്‍ന്ന് പ്ലാറ്റ്ഫോമിന്റെ പാര്‍ശ്വഭിത്തിയില്‍ ഇടിച്ചു.ട്രെയിനിന്റെ രണ്ട്t ബോഗികള്‍ പാളം തെറ്റിയതായാണ് റിപ്പോര്‍ട്ട്.

റെയില്‍വെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ കാരണം സംബന്ധിച്ച് അടിയന്തര അന്വേഷണം നടക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ വേണ്ടി വരുമെന്ന് റെയില്‍വേ അറിയിച്ചു. അഞ്ച് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post