ബിജെപി സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന കാര്യം അതേപടി പ്രസ്താവന ആകുകയല്ല വേണ്ടത്: പി എ മുഹമ്മദ് റിയാസ്

(www.kl14onlinenews.com)
(06-JAN-2024)

ബിജെപി സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന കാര്യം അതേപടി പ്രസ്താവന ആകുകയല്ല വേണ്ടത്: പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ദേശീയ പാത വികസനത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന കാര്യം അതേപടി പ്രസ്താവന ആകുകയല്ല വേണ്ടത്. വിവിധ പദ്ധതികള്‍ക്ക് കേരളം മുടക്കുന്ന പണം സംബന്ധിച്ച കണക്ക് തന്റെ കൈയിലുണ്ടെന്നും റിയാസ് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടരുമെന്നും ചെറുതോണി മേല്‍പ്പാലം ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിലാണ് യഥാര്‍ഥ്യമായാതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല, ജനങ്ങളുടെ പണമാണ്. ഇത്തരമൊരു പരിപാടി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് ശരിയല്ലെന്നും അദ്ദേഹം മുരളീധരന് മറുപടി നല്‍കി.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കേന്ദ്ര സര്‍ക്കാരുനുള്ള പ്രമോഷനാണെന്നും ദേശീയ പാതയിലെ പല പദ്ധതികളും കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു.കൂടാതെ കേന്ദ്ര പദ്ധതികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നല്‍കുന്നതിന് റിയാസിന് നന്ദിയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നല്‍കിയത്.

Post a Comment

Previous Post Next Post