സ്കൂൾ കലോത്സവം; കണ്ണൂരിന്‍റെ കുതിപ്പ്, പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം

(www.kl14onlinenews.com)
(06-JAN-2024)

സ്കൂൾ കലോത്സവം; കണ്ണൂരിന്‍റെ കുതിപ്പ്, പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം
കൊല്ലം: കൊല്ലത്ത് കലോത്സവ മാമാങ്കത്തിന് കൊടിയേറിയപ്പോൾ വേദികളിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങളാണ് വേദി കീഴടക്കാൻ എത്തുക. ആദ്യ ദിനത്തിൽ തന്നെ വലിയ രീതിയിലുള്ള ജനപങ്കാളിത്തമാണ് ഉണ്ടായത്. മൂന്നാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങൾ കൂടി എത്തുന്നതോടെ മത്സരവീര്യവും, ജനപങ്കാളിത്തവും കൂടുമെന്നുറപ്പാണ്. ഹൈസ്കൂൾ വിഭാഗം ഒപ്പനയും, നാടോടി നൃത്തവും ഇന്ന് അരങ്ങേറും.

സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനം 93 ഇനങ്ങളിൽ മത്സരം പൂർത്തിയാകുമ്പോൾ

കണ്ണൂർ 418, തൃശൂർ 412, എറണാകുളം 400, മലപ്പുറം 400, തിരുവനന്തപുരം 377, ആലപ്പുഴ 376, കാസർകോട് 375, കോട്ടയം 365, വയനാട് 357, പത്തനംതിട്ട 325, ഇടുക്കി 306 എന്നിങ്ങനെയാണ് രാവിലെ 11 മണിവരെയുള്ള പോയിന്‍റ് നില.

Post a Comment

Previous Post Next Post