ഖത്തർ: ലി​ങ്ക് ബ​സ് യാ​ത്ര​ക്കും ലുസൈൽ ട്രാം, മെ​ട്രോ കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കാം

(www.kl14onlinenews.com)
(05-JAN-2024)

ഖത്തർ: ലി​ങ്ക് ബ​സ് യാ​ത്ര​ക്കും ലുസൈൽ ട്രാം, മെ​ട്രോ കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കാം
ദോ​ഹ:​ ദോ​ഹ മെ​ട്രോ​യു​ടെ ഫീ​ഡ​ർ ബ​സു​ക​ളാ​യ മെ​ട്രോ ലി​ങ്കി​ലെ യാ​ത്ര​ക്ക് ഇ​നി ട്രാ​വ​ൽ കാ​ർ​ഡു​ക​ളും ഉ​പ​യോ​ഗി​ക്കാം. വ്യാ​ഴാ​ഴ്ച മു​ത​ൽ സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​താ​യി ദോ​ഹ മെ​ട്രോ ആ​ൻ​ഡ് ലു​സൈ​ൽ ട്രാം ​അ​ധി​കൃ​ത​ർ സ​മൂ​ഹ മാ​ധ്യ​മ പേ​ജ് വ​ഴി അ​റി​യി​ച്ചു. മെ​ട്രോ​യു​ടെ ഗോ​ൾ​ഡ്, സ്റ്റാ​ൻ​ഡേ​ഡ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ് നി​ല​വി​ൽ വ​ന്ന​ത്.
അ​തേ​സ​മ​യം, നേ​ര​ത്തേ നി​ല​വി​ലു​ള്ള ക​ർ​വ സ്മാ​ർ​ട്ട് കാ​ർ​ഡും, ക​ർ​വ ആ​പ്പി​ലെ ക്യൂ.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തും യാ​ത്ര ചെ​യ്യു​ന്ന​ത് തു​ട​രാ​ൻ ക​ഴി​യും. അ​ഞ്ചു വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ഈ ​സം​വി​ധാ​ന​ങ്ങ​ളി​ലൊ​ന്ന് നി​ർ​ബ​ന്ധ​മാ​ണ്. അ​തേ​സ​മ​യം, മെ​ട്രോ​യു​ടെ ​പേ​പ്പ​ർ ടി​ക്ക​റ്റു​ക​ൾ ലി​ങ്ക് ബ​സ് യാ​ത്ര​ക്കു​ള്ള കാ​ർ​ഡു​ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല.

Post a Comment

Previous Post Next Post