വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു; കുത്തിയത് കോടതി വെറുതെ വിട്ട അർജുന്റെ ബന്ധു

(www.kl14onlinenews.com)
(06-JAN-2024)

വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു; കുത്തിയത് കോടതി വെറുതെ വിട്ട അർജുന്റെ ബന്ധു
വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്(father) കുത്തേറ്റു(stabbed). കേസില്‍ കുറ്റവിമുക്തമാക്കപ്പെട്ട അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്. പെണ്‍കുട്ടിയുടെ മുത്തച്ഛനും(grandfather) കുത്തേറ്റു. അര്‍ജുന്റെ പിതാവിന്റെ സഹോദരന്‍ പാല്‍രാജാണ് ഇരുവരെയും ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാര്‍ ടൗണിലെ(Vandiperiyar town) പശുമലയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ പീരിമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

രാവിലെ അച്ഛനും മുത്തച്ഛനും ബൈക്കില്‍ പോകുന്ന വഴി അര്‍ജുന്റെ ബന്ധുവിനെ കണ്ടു. ഇയാള്‍ ഇരുവരെയും അശ്ലീല ആംഗ്യം കാണിച്ചു. ഇത് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമുണ്ടായി. ഇത് പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പാല്‍രാജ് കുട്ടിയുടെ അച്ഛന്റെ ഇരുകാലുകളുടെയും തുടകളിലാണ് കുത്തിയത്. നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മുത്തച്ഛന് പരിക്കേറ്റത്.

കേസില്‍ അര്‍ജുനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ശക്തമായി മുന്നോട്ട് പോകാനായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു. എന്നാല്‍ തനിക്കും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രതിയായിരുന്ന അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം നേടിയിരുന്നു. വണ്ടിപ്പെരിയാർ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. അർജുനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വീട്ടിൽ പോകാൻ സാധിക്കുന്നില്ലെന്ന് ആരോപിച്ച് അർജുന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു

നേരത്തേ കേസിൽ സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്നും പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ഹർജ്ജിയും നൽകും. ഇതിനായി കുടുംബാംഗങ്ങൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടികാഴ്ചയും നടത്തും. ‌സാക്ഷിമൊഴികളും വിധിപ്പകർപ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയെ അതിക്രൂരമായ വിധത്തിലാണ് കൊലപ്പെടുത്തിയതെന്ന് പറഞ്ഞിരുന്നു. പീഡന ശ്രമത്തിനിടെ ബോധംകെട്ട പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഷാളിൽ കെട്ടിത്തൂക്കിയെന്നാണു കണ്ടെത്തൽ. പൊലീസ് പ്രതി പട്ടികയിൽ ചേർക്കപ്പെട്ടിരുന്ന വ്യക്തി കോടതിവിധി വന്നതിനെ തുടർന്ന് പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്.

Post a Comment

Previous Post Next Post