(www.kl14onlinenews.com)
(02-JAN-2024)
'വീഞ്ഞും കേക്കും' പരാമർശം പിൻവലിക്കുന്നു, രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല; തടിയൂരി മന്ത്രി സജി ചെറിയാൻ
ബിഷപ്പുമാർക്കെതിരേയുള്ള പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരേ മന്ത്രി നടത്തിയ പരാമർശം വലിയതോതിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയതോടെയാണ് മന്ത്രി പരാമർശങ്ങൾ പിൻവലിച്ചത്.
അതേസമയം മണിപ്പുർ വിഷയത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാമർശിക്കപ്പെട്ട ഭാഗത്ത് കേക്കിന്റെയും വീഞ്ഞിന്റെയും കാര്യത്തിൽ എന്തെങ്കിലും പ്രയാസവും വേദനയും ഉണ്ടെങ്കിൽ ആ ഭാഗങ്ങൾ പിൻവലിക്കുന്നു. എന്നാൽ മണിപ്പുർ പ്രശ്നത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഉന്നയിച്ച രാഷ്ട്രീയ നിലപാടില്‍ ഒരുമാറ്റവുമില്ല, അത് വ്യക്തിപരമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം പെരുകി, ഇതില്‍ ശക്തമായി പ്രതികരിക്കണം. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കും ഇതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി പറഞ്ഞു.
Post a Comment