(www.kl14onlinenews.com)
(12-JAN-2024)
കൊല്ലം :പിതാവിന്റെയും 2 കുട്ടികളുടെയും മൃതദേഹം വീടിനുള്ളിൽ കാണപ്പെട്ടു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാണെന്നു നിഗമനം. പട്ടത്താനം ജവാഹർ നഗർ ഇരിപ്പക്കൽ വീട്ടിൽ ചെമ്പകശേരിയിൽ ജോസ് പ്രമോദ് (42), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (6) എന്നിവരാണ് മരിച്ചത്. ഏറെക്കാലം ഗൾഫിലായിരുന്നു ജോസ് പ്രമോദ്. തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിലെ വിദ്യാർഥികളാണ് ദേവനാരായണനും ദേവനന്ദയും. ദേവനാരായണൻ നാലാം ക്ലാസിലും ദേവനന്ദ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.
എംഡിക്ക് പഠിക്കുന്ന ജോസ് പ്രമോദിന്റെ ഭാര്യ ഡോ. ലക്ഷ്മി വീട്ടിൽ നിന്ന് അൽപം അകലെയുള്ള ഹോസ്റ്റലിൽ താമസിക്കുകയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രി ജോസ് പ്രമോദ് ഇവർക്ക് സന്ദേശം അയച്ച ശേഷം കുട്ടികൾക്കൊപ്പം ആത്മഹത്യ ചെയ്തുവെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
Post a Comment