(www.kl14onlinenews.com)
(07-JAN-2024)
കൊല്ലം :
സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ നാലാംദിനം മത്സരങ്ങൾ പുരോഗമിക്കവേ പോയിന്‍റ് പട്ടികയിൽ കണ്ണൂരിന്‍റെ കുതിപ്പ്.
കലാപൂരത്തിന് കൊടിയിറങ്ങാന്‍ ഒരു പകല്‍മാത്രം ബാക്കിനില്‍ക്കെ സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടം. 710 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാമത്. 703 പോയിന്റുമായി കോഴിക്കോട് രണ്ടാംസ്ഥാനത്തും 701 പോയിന്റമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. മിമിക്രിക്കും മോണോആക്ടിനുമൊപ്പം നൃത്ത ഇനങ്ങളും ഇന്ന് അരങ്ങ് തകര്‍ക്കുകയാണ്. നാളെ കലാമാമാങ്കത്തിന് കൊടിയിറങ്ങും.
തൃശൂർ 651, കൊല്ലം 643, മലപ്പുറം 638, എറണാകുളം 630, തിരുവനന്തപുരം 607, ആലപ്പുഴ 600, കാസർകോട് 592, കോട്ടയം 586, വയനാട് 560, പത്തനംതിട്ട 524, ഇടുക്കി 506 എന്നിങ്ങനെയാണ് പോയിന്‍റ് നില.
ഹൈസ്കൂൾ വിഭാഗത്തിൽ 325 പോയിന്‍റുമായി കണ്ണൂരാണ് മുന്നിൽ. ഹയർസെക്കൻഡറി വിഭാഗത്തിലും 354 പോയിന്‍റുമായി കണ്ണൂർ തന്നെയാണ് മുന്നിലുള്ളത്.
അഞ്ച് ദിവസത്തെ കലാമേളക്ക് തിങ്കളാഴ്ചയാണ് സമാപനം. 24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ 'ഒ.എൻ.വി സ്മൃതി'യാണ് പ്രധാനവേദി. എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 10,000ലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
Post a Comment