(www.kl14onlinenews.com)
(08-JAN-2024)
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ഓപ്പൺഹൈമറിന് വേണ്ടി ക്രിസ്റ്റഫർ നോളൻ പുരസ്കാരം സ്വന്തമാക്കി. നോളന്റെ ആദ്യ ഗോൾഡൻ ഗ്ലോബ് പുരസ്കാരം കൂടിയാണിത് എന്ന് പ്രത്യേകത കൂടിയുണ്ട്.
മികച്ച സഹനടനായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ അർഹനായി. മികച്ച സഹനടി 'ദ ഹോൾഡോവർസ്' എന്ന ചിത്രത്തിന് വേണ്ടി ഡാവിൻ ജോയ് റാൻഡോൾഫ് തിരഞ്ഞെടുക്കപ്പെട്ടു.
ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ പിരിച്ചുവിട്ടതിന് ശേഷമുള്ള ആദ്യ ഗോൾഡൻ ഗ്ലോബ് അവാർഡ് ഷോ എന്ന പ്രത്യേകതയും ഈ വർഷമുണ്ട്. മികച്ച സഹനടി വിഭാഗത്തിൽ എമിലി ബ്ലണ്ട് - ഓപ്പൺഹൈമർ, ഡാനിയേൽ ബ്രൂക്ക്സ് - ദി കളർ പർപ്പിൾ, ജോഡി ഫോസ്റ്റർ - ന്യാദ്, ജൂലിയൻ മൂർ - മെയ് ഡിസംബർ, റോസാമണ്ട് പൈക്ക് - സാൾട്ട്ബേൺ എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നു മറ്റ് താരങ്ങൾ.
മികച്ച സഹനടൻ വിഭാഗത്തിൽ വില്ലെം ഡാഫോ - പുവർ തിങ്സ്, റോബർട്ട് ഡി നീറോ - കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ, റോബർട്ട് ഡൗണി ജൂനിയർ - ഓപ്പൺഹൈമർ, റയാൻ ഗോസ്ലിംഗ് - ബാർബി, ചാൾസ് മെൽട്ടൺ - മെയ് ഡിസംബർ, മാർക്ക് റുഫലോ - പുവർ തിങ്സ് എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നു മറ്റ് താരങ്ങൾ.
ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ മികച്ച നടിയും നടനും ബീഫ് എന്ന് സീരീസിൽ നിന്നാണ്. അലി വോങ്, സ്റ്റീവൻ യൂങ് എന്നിവർക്കാണ് പുരസ്കാരം. ടിവി സീരീസ് വിഭാഗത്തിൽ സഹനടിയായി ദ ക്രൗൺ എന്ന ടിവി സീരീസിലെ അഭിനയത്തിന് എലിസബത്ത് ഡെബിക്കി പുരസ്കാരത്തിന് അർഹയായി.
ടിവി സീരീസ് വിഭാഗത്തിൽ മികച്ച നടനായി സക്സഷൻ എന്ന സീരീസിലെ അഭിനയത്തിന് മാത്യു മക്ഫാഡിയൻ അർഹനായി.
ഈ വർഷത്തെ ഏറ്റവും മികച്ച നോമിനേഷനിലുണ്ടായിരുന്ന മറ്റൊരു ചിത്രമായിരുന്നു ബാർബി. എന്നാൽ രണ്ട് വിഭാഗത്തിൽ മാത്രമാണ് ബാർബി പുരസ്കാരം സ്വന്തമാക്കിയത്. ലോകമെമ്പാടും 1.4 ബില്യൺ ഡോളർ ബോക്സ് ഓഫീസിൽ അസാധാരണ വിജയം സ്വന്തമാക്കാൻ ബാർബിക്ക് കഴിഞ്ഞതോടെ ബോക്‌സ് ഓഫീസ് അച്ചീവ്‌മെന്റ് അവാർഡും ചിത്രം സ്വന്തമാക്കി. ചിത്രത്തിലെ വികാര നിർഭരമായ ഗാനത്തിന് ടെയ്ലർ സ്വിഫ്റ്റും പുരസ്കാരത്തിനർഹയായി.
ടെലിവിഷൻ വിഭാഗത്തിൽ സക്സഷനാണ് ഏറ്റവും കൂടുതൽ നോമിനേഷനിൽ ഇടം പിടിച്ചത്. പ്രതീക്ഷകൾ കാത്തുകൊണ്ട് മികച്ച ടെലിവിഷൻ സീരീസ്/ ഡ്രാമ സീരീസ്, മികച്ച നടൻ, മികച്ച നടി വിഭാഗത്തിലും സക്സഷൻ ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് നേടി. മികച്ച ടെലിവിഷൻ കോമഡിക്കുള്ള പുരസ്കാരം ദ ബെയർ സ്വന്തമാക്കി. ചിത്രത്തിലെ ലീഡ് റോൾ കൈകാര്യം ചെയ്ത ജെറമി അലൻ വൈറ്റ്, അയൊ എഡെബിരി എന്നിവരും ഗോൾഡൻ ഗ്ലോബ് നേടി.
നിരൂപക പ്രശംസ നേടിയ 'ബീഫ്' മികച്ച ടെലിവിഷൻ ലിമിറ്റഡ് സീരീസിനുള്ള ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കി. ഏഷ്യൻ-അമേരിക്കൻ താരങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഗോൾഡൻ ഗ്ലോബ് എന്ന നേട്ടവും ബീഫിനുണ്ട്. കോമഡി-ഡ്രാമ വിഭാഗത്തിൽ സ്റ്റീവൻ യൂനും അലി വോങ്ങും പുരസ്കാരം സ്വന്തമാക്കി
Post a Comment