ബഡ്‌സ് സ്കൂളിന് സ്വന്തമായി കെട്ടിടവും വാഹനവും വേണം - യൂത്ത് ലീഗ്

(www.kl14onlinenews.com)
(02-JAN-2024)

ബഡ്‌സ് സ്കൂളിന് സ്വന്തമായി കെട്ടിടവും വാഹനവും വേണം - യൂത്ത് ലീഗ് 
കാസർകോട് :
മധൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ദീൻ ദയാൽ ബഡ്സ് സ്കൂളിന് വാഹനം വാങ്ങുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ എ നെല്ലിക്കുന്ന് എം എൽ എ ക്കും, സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിൻ കബീറിനും മുസ്ലിം യൂത്ത് ലീഗ് മധൂർ പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി. നിലവിൽ 33 ഓളം കുട്ടികൾ പഠിക്കുന്ന ബഡ്സ് സ്കൂൾ സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ വനിതാ ട്രെയിനിങ് സെന്ററിലാണ് പ്രവർത്തിക്കുന്നത്. സ്വന്തമായ ഒരു വാഹനവും സ്കൂളിന് ഇല്ല.
മുസ്‌ലിം യൂത്ത് ലീഗ് മധൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷിയാബ് പാറക്കട്ട നിവേദനം കൈമാറി, ജനറൽ സെക്രട്ടറി കലന്തർ ഷാഫി, ടി എം ഇഖ്‌ബാൽ, പഞ്ചായത്ത് അംഗം ഹബീബ് ചെട്ടുംകുഴി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post