പുതുവർഷത്തിൽ ആദ്യ വിക്ഷേപണത്തിന് തുടക്കം കുറിച്ച് ഐഎസ്ആർഒ: എക്സ്പോസാറ്റ് വിക്ഷേപിച്ചു

(www.kl14onlinenews.com)
(01-JAN-2024)

പുതുവർഷത്തിൽ ആദ്യ വിക്ഷേപണത്തിന് തുടക്കം കുറിച്ച് ഐഎസ്ആർഒ: എക്സ്പോസാറ്റ് വിക്ഷേപിച്ചു

പുതുവർഷത്തിൽ ആദ്യ വിക്ഷേപണത്തിന് തുടക്കം കുറിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) (Indian Space Research Organisation). ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്‌സ്‌പോസാറ്റ്) (X-ray Polarimeter Satellite) ഇന്ന് രാവിലെ 9.10ന് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് പിഎസ്എൽവി വിക്ഷപണം നടത്തിയത്. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണിത്. എക്‌സ്‌പോസാറ്റ് ദൗത്യം ഐഎസ്ആർഒയ്‌ക്ക് ഒരു സുപ്രധാന നിമിഷം അടയാളപ്പെടുത്തുന്നു. ‌
തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോസാറ്റ് ദൗത്യം. പോളിക്സ്, എക്സ്പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോ‍ഡുകളാണ് ഇതിലുള്ളത്. ബെംഗളൂരു ആസ്ഥാനമായുള്ള രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ആർആർഐ), യുആർ റാവു സാറ്റലൈറ്റ് സെന്ററുമായി (യുആർഎസ്‌സി) സഹകരിച്ച് വികസിപ്പിച്ചെടുത്ത പോലോ‍ഡാണ് പോളിക്സ്. സൂപ്പർനോവ സ്ഫോടനങ്ങൾ പോലുള്ള പ്രപഞ്ചത്തിലെ ഏറ്റവും രസകരമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ അനാവരണം ചെയ്യുന്നതിനും ഇത്തരം ദൗത്യങ്ങൾ സഹായകമാണ്. ഈ പ്രക്രിയകളെയും അവ പുറപ്പെടുവിക്കുന്ന എക്സ്-റേയെയും കുറിച്ച് അന്വേഷിക്കുന്ന ജ്യോതിശാസ്ത്രജ്ഞർക്ക് അവ പ്രധാനമാണ്.

എക്‌സ്-റേ ധ്രുവീകരണത്തിന്റെ അളവ് മനസ്സിലാക്കുന്നതിനുൾപ്പെടെ ജ്യോതിശാസ്ത്ര രംഗത്ത് വിദൂര ഗ്രഹങ്ങളെ കുറച്ച് പഠിക്കുന്നതിന് വളരെ നിർണായകമായ ചുവടുവെയ്പ്പാണ് ഇത്. ഭൂമിയുടെ ഭ്രമണപഥത്തിന്റെ 500 മുതൽ 700 കിലോമീറ്റർ താഴ്ന്ന പ്രതലത്തിലാണ് സാറ്റ്‌ലൈറ്റ് നിലയുറപ്പിക്കുന്നത്. ബഹിരാകാശ പര്യവേക്ഷണം പുരോഗമിക്കുന്നതിനും പ്രപഞ്ചത്തിലെ സങ്കീർണ്ണമായ ഭൗതിക പ്രക്രിയകളെക്കുറിച്ചുള്ള ആഗോള ഗ്രാഹ്യത്തിന് സംഭാവന നൽകുന്നതിനുമുള്ള ഐഎസ്ആർഒയുടെ പ്രതിബദ്ധത ഈ ദൗത്യം വെളിപ്പെടുത്തുന്നു.

ബഹിരാകാശ എക്‌സ്‌റേ സ്രോതസ്സുകൾ പഠിക്കുകയാണ് എക്സ്‌പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ബഹിരാകാശത്തെ നാൽപതോളം എക്‌സ്‌റേ സ്രോതസ്സുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് കാലാവധി. അമേരിക്കയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്‌സ്‌പോസാറ്റ്) വിക്ഷേപണമെന്ന പ്രത്യേകതകൂടിയുണ്ട്.

Post a Comment

Previous Post Next Post