(www.kl14onlinenews.com)
(27-DEC-2023)
ദുബായിലെ പ്രധാന ഇടങ്ങളിലായി 762 ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ കൂടി നിർമിക്കാനൊരുങ്ങി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. 2025ൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ചില കമ്പനികളുമായി ചേർന്ന് പരീക്ഷാണടിസ്ഥാനത്തിൽ നിർമാണത്തിന് ത്രി ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിക്കാനും പദ്ധതിയുണ്ട്.
ദുബായുടെ പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആർടിഎ തുടർന്നു വരുന്ന പദ്ധതികളുടെ ഭാഗമാണ് പുതിയ ബസ് ഷെൽട്ടറുകൾ. വീൽ ചെയറിൽ ഉള്ളവർ ഉൾപ്പെടെ നിശ്ചയദാർഢ്യവിഭാഗകാർക്ക് ഉപയോഗിക്കാനും എത്തിപ്പെടാനും കഴിയുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപന.
إرسال تعليق