മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ 5 വർഷത്തേക്ക് നിരോധിച്ചു

(www.kl14onlinenews.com)
(27-DEC-2023)

മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ 5 വർഷത്തേക്ക് നിരോധിച്ചു
ഡല്‍ഹി: മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ (മസറത്ത് ആലം വിഭാഗം) നിരോധിത സംഘടനയായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. സംഘടന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഭീകരവാദത്തെ പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഗുരുതരമായ ആരോപണങ്ങളാണ് സംഘടനക്കെതിരെ കേന്ദ്രം ആരോപിച്ചിരിക്കുന്നത്. ജമ്മുകശ്മീരിനെ പാക്കിസ്താനോട് ചേര്‍ക്കലാണ് സംഘടനയുടെ അജണ്ടയെന്നും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംഘടന ഇടപെടുന്നുവെന്നും കേന്ദ്രം പറയുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു, ഇവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഇതിന് വേണ്ടിയാണ്. ഈ സാഹചര്യത്തില്‍ സംഘടന നിരോധിക്കുകയാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റിലൂടെ അറിയിച്ചു. സംഘടന നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിട്ടുണ്ട്.

Post a Comment

Previous Post Next Post