ആരോഗ്യരംഗത്ത് കേരളം നേടിയത് അഭിമാന നേട്ടങ്ങള്‍; വീണാ ജോര്‍ജ് 2023

(www.kl14onlinenews.com)
(27-DEC-2023)

ആരോഗ്യരംഗത്ത് കേരളം നേടിയത് അഭിമാന നേട്ടങ്ങള്‍; വീണാ ജോര്‍ജ്
തിരുവനന്തപുരം: ആരോഗ്യ രംഗത്തെ അഭിമാന നേട്ടങ്ങള്‍ കൈയ്‌വരിക്കാന്‍ കേരളത്തിനായത് ആരോഗ്യ പ്രവര്‍ത്തനകരുടെ പിന്‍തുണ കൊണ്ടാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതിനായി സംസ്ഥാന സര്‍ക്കാരിന് എന്നും പിന്‍തുണ നല്‍കിയ സംഘടനയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോവളത്ത് നടക്കുന്ന ഐഎംഎയുടെ 98 മത് ദേശീയ സമ്മേളനത്തിലെ തുടര്‍ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു.

സംസ്ഥാനത്ത് നിപ്പയും, ആഗോളതലത്തിലുള്ള കൊവിഡ് വ്യാപനം ഉണ്ടായപ്പോഴും കേരളം ലോകത്തിന് തന്നെ മികച്ച മാതൃകയായി. അതിന് സംസ്ഥാന സര്‍ക്കാരിനോടൊപ്പം നിന്ന ഐഎംഎ എന്നും മികച്ച പിന്‍തുണയാണ് നല്‍കിയിരുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ വെച്ച് മാനേജ്‌മെന്റ് കോണ്‍ക്ലേവ് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്തു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബനവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ ശ്രീജിത് എന്‍ കുമാര്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഡോ. എന്‍ സുള്‍ഫി നൂഹു, ഓര്‍ഗനൈസിംഗ് കമ്മിറ്റി കോ ചെയര്‍മാന്‍ ഡോ. ജി,എസ് വിജയകൃഷ്ണന്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി ജോ. സെക്രട്ടറി ഡോ. എ അല്‍ത്താഫ്, ഡോ. പി വി ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post