കേരളവര്‍മ: റീകൗണ്ടിങ്ങില്‍ എസ്.എഫ്.ഐയ്ക്ക് ജയം; അനിരുദ്ധന്റെ ജയം 3 വോട്ടുകള്‍ക്ക്

(www.kl14onlinenews.com)
(02-DEC-2023)

കേരളവര്‍മ: റീകൗണ്ടിങ്ങില്‍ എസ്.എഫ്.ഐയ്ക്ക് ജയം; അനിരുദ്ധന്റെ ജയം 3 വോട്ടുകള്‍ക്ക്
കേരളവര്‍മ കോളജ് റീകൗണ്ടിങ്ങില്‍ എസ്.എഫ്.ഐയ്ക്ക് ജയം. എസ്.എഫ്.ഐ സ്ഥാനാർഥി കെ.എസ്.അനിരുദ്ധന്‍ മൂന്ന് വോട്ടുകള്‍ക്ക് ജയിച്ചു. ഹൈക്കോടതി നിര്‍‍ദേശപ്രകാരമാണ് റീകൗണ്ടിങ് നടത്തിയത് . കനത്ത പോലീസ് സുരക്ഷയിലായിരുന്നു വോട്ടെണ്ണൽ . കെ.എസ്.അനിരുദ്ധന്‍ – 892, എസ്.ശ്രീക്കുട്ടന്‍ (KSU) - 889. വ്യാജപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ് വിജയമെന്ന് എസ്.എഫ്.ഐ പ്രതികരിച്ചു. 10 വോട്ടുകള്‍ക്ക് എസ്.എഫ്.ഐ ജയിച്ചെന്നായിരുന്നു നവംബര്‍ ഒന്നിലെ ഫലം. ആദ്യം ഒരു വോട്ടിന് ജയിച്ച കെഎസ‌്‌യുവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി റീകൗണ്ടിങ് അനുവദിച്ചത്.

ഒരു വോട്ടിന് എസ് ശ്രീക്കുട്ടന്‍ ജയിച്ച ശേഷം റീ കൗണ്ടിങ്ങിന്റെ പേരില്‍ അട്ടിമറി നടത്തിയെന്നായിരുന്നു കെഎസ്‌യു ആരോപിച്ചത്. തുല്യ വോട്ടുകള്‍ വന്നപ്പോള്‍ റീ കൗണ്ടിങ് നടത്തിയെന്നും 11 വോട്ടിന് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കെഎസ് അനിരുദ്ധന്‍ ജയിച്ചതായും എസ്എഫ്‌ഐ അവകാശപ്പെട്ടു. പിന്നീട് അനിരുദ്ധനെ ചെയർമാനായി കോളേജ് പ്രഖ്യാപിച്ചു. തുടർന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെ എസ് യു തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.

Post a Comment

Previous Post Next Post