സാൽമൊണെല്ല ബാക്റ്റീരിയ; ക്വാക്കർ ഓട്‌സ് ഉൽപ്പന്നങ്ങൾ കഴിക്കുന്നതിനെതിരെ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

(www.kl14onlinenews.com)
(22-DEC-2023)

സാൽമൊണെല്ല ബാക്റ്റീരിയ;
ക്വാക്കർ ഓട്‌സ് ഉൽപ്പന്നങ്ങൾ കഴിക്കുന്നതിനെതിരെ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ദോഹ :അമേരിക്കയില്‍ നിന്നുള്ള ക്വാക്കര്‍ ബ്രാന്‍ഡിന്റെ ഓട്‌സ് ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 2024 ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍ 3, ഓഗസ്റ്റ് 2, സെപ്റ്റംബര്‍ 1, ഒക്ടോബര്‍ 1 വരെ കാലാവധിയുള്ള ക്വാക്കര്‍ ഓട്‌സ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്.

ഇവയിൽ ആരോഗ്യത്തിന് ഹാനികരമായ സാല്‍മൊനെല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അറിയിപ്പിനെ തുടര്‍ന്നാണിത്. നിര്‍ദ്ദിഷ്ട ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതുള്‍പ്പെടെ വാണിജ്യ- വ്യവസായ മന്ത്രാലയവുമായി ചേര്‍ന്ന് മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

വാങ്ങിയ ഉൽപ്പന്നങ്ങൾ ഔട്ട്‌ലെറ്റിലേക്ക് തിരികെ നൽകാനോ ഉൽപ്പന്നത്തിന് സൂചിപ്പിച്ച കാലഹരണ തീയതികളുണ്ടെങ്കിൽ അവ നശിപ്പിക്കാനോ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

വാണിജ്യ, വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് മന്ത്രാലയം മറ്റ് മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്, ഈ ഉൽപ്പന്നം വിപണനം ചെയ്യുന്നത് നിർത്താനും വിപണിയിൽ നിന്ന് ഉടൻ പിൻവലിക്കാനും എല്ലാ വിതരണക്കാർക്കും ഉപഭോക്തൃ അസോസിയേഷനുകൾക്കും സർക്കുലർ അയച്ചു.

Post a Comment

Previous Post Next Post