മധ്യപൂർവദേശത്തെ ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്ക് അബുദാബിയിൽ വരുന്നു

(www.kl14onlinenews.com)
(05-DEC-2023)

മധ്യപൂർവദേശത്തെ ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്ക് അബുദാബിയിൽ വരുന്നു
അബുദാബി :
മധ്യപൂർവദേശത്തെ ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്ക് അബുദാബിയിൽ വരുന്നു. സുസ്ഥിരതാ ഹബ്ബായ മസ്ദർ സിറ്റിയിലാണ് പള്ളി നിർമിക്കുന്നത്. പൂർണമായി സൗരോർജത്തെ ആശ്രയിച്ചായിരിക്കും പ്രവർത്തനം. 1590 ചതുരശ്ര മീറ്റർ ഓൺ സൈറ്റ് പി വി പാനലുകൾ ഉപയോഗിച്ച് ഒരു വർഷത്തിൽ ആവശ്യമായ ഊർജ്ജം പൂർണമായി ഇവിടെ തന്നെ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.

2349 ചതുരശ്രമീറ്റർ വിസതൃതിയിലുള്ള പള്ളിയിൽ 1300 പേർക്ക് ഒരുമിച്ച് പ്രാർഥിക്കാനുള്ള സൗകര്യമുണ്ടാകും. പള്ളിയുടെ നിർമാണം അടുത്ത വർഷം ആരംഭിക്കും. ഒട്ടേറെ നെറ്റ് സീറോ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇത് കോപ് 28ൽ പ്രഖ്യാപിക്കാനായത് വ്യക്തിപരമായ ഏറെ പ്രധാനമാണെന്ന് മസ്ദർ സിറ്റി സുസ്ഥിക വികസന എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അൽ ബ്രേയ്കി അറിയിച്ചു.

മസ്ജിദിന്റെ പ്രധാന ഘടനയിൽ പ്രാഥമികമായി മണ്ണും ചോക്കും ചുണ്ണാമ്പും ചേർത്തുള്ള റാംഡ് എർത്ത് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക. അകത്ത് സ്വാഭാവികമായ വെളിച്ചമെത്താൻ മേൽക്കൂരയിൽ ചെറിയ ജനാലകൾ സ്ഥാപിക്കും. ചെലവും കാർബൺ പുറന്തള്ളലും കുറയ്ക്കാൻ സാധ്യമാകുന്നിടത്തെല്ലാം റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിക്കാനാണ് തീരുമാനം. ഒഴുക്ക് കുറഞ്ഞ ജലസംഭരണികൾ, വരൾച്ചയെ പ്രതിരോധിക്കുന്ന ലാൻഡ്സ്കേപ്പിങ്, ജലസേചനത്തിനായി റീസൈക്കിൾ ചെയ്ത ജലത്തിന്റെ ഉപയോഗം എന്നിവയെല്ലാം വെള്ളത്തിന്റെ ഉപയോഗം 55 ശതമാനം കുറയ്ക്കാൻ സഹായിക്കും.

Post a Comment

Previous Post Next Post