വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ അനുമതി

(www.kl14onlinenews.com)
(23-DEC-2023)

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ അനുമതി
കോഴിക്കോട് :
പ്രസവ ശസ്ത്രക്രിയക്കിടെ (Obstetric surgery) വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ അനുമതി. രണ്ട് ദിവസത്തിനകം മെഡിക്കൽ കോളേജ് പൊലീസ് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം നൽകും. നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ഹർഷിന (HARSHINA) സെക്രട്ടേറിയറ്റിന് മുന്നിൽ സമരം പ്രഖ്യാപിച്ചിരിക്കെയാണ് ചികിത്സാ പിഴവ് വരുത്തിയ സംഘത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയത്. സംഭവത്തിൽ മെഡിക്കൽ സംഘത്തിലുള്ള ഡോ. സി കെ രമേശൻ, ഡോ. എം ഷഹ്ന, മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം രഹ്ന, കെജി മഞ്ജു എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

ഇവരുടെ അറസ്റ്റ് നേരത്തെ രേപ്പെടുത്തിയിരുന്നു. ഐപിസി 338 അനുസരിച്ച് അശ്രദ്ധമായ പ്രവൃത്തി മൂലം മനുഷ്യജീവന് അപകടമുണ്ടാക്കിയെന്ന രണ്ട് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം സർക്കാരിന് മുന്നിൽ അപേക്ഷ നൽകിയിട്ടും നടപടി വൈകുന്നതായാരോപിച്ച് ഹർഷിന തുടർ സമരം പ്രഖ്യാപിച്ചിരികികെയാണ് അനുകൂല തീരുമാനം വന്നത്. സർക്കാർ അനുമതി ഇതുവരെ നടത്തിയ സമരപോരാട്ടങ്ങളുടെ വിജയമെന്ന് ഹർഷിന പ്രതികരിച്ചു. മതിയായ നഷ്ടപരിഹാരം ലഭിക്കാൻ നിയമപോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു.

കേസിൽ ഒന്നാം പ്രതിയായ ഡോ. സി കെ രമേശൻ നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിൽ അസിസ്റ്റൻറ് പ്രൊഫസറാണ്. ഡോ. ഷഹ്ന മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും നഴ്സുമായ രഹ്നയും മഞ്ജുവും കോഴിക്കോട് മെഡിക്കൽ കോളജിലും ജോലി ചെയ്യുന്നു. അഞ്ച് വർഷക്കാലം ഹർഷിനയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയെങ്കിലും ഇത് ആശ് ആപത്രിയിൽ ആര് നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവെന്ന് കണ്ടെത്തിയിരുന്നില്ല. തുടർന്ന് കഴിഞ്ഞ മാർച്ച് 10ന് ഹർഷിന സമരം തുടങ്ങുകയും മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു

Post a Comment

Previous Post Next Post