ഗവര്‍ണറുടെ ചായസല്‍ക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും ഭൂരിപക്ഷം മന്ത്രിമാരും

(www.kl14onlinenews.com)
(29-DEC-2023)

ഗവര്‍ണറുടെ ചായസല്‍ക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും ഭൂരിപക്ഷം മന്ത്രിമാരും
തിരുവനന്തപുരം :
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ വേദിയില്‍ പരസ്പരം നോക്കാതെയും മിണ്ടാതെയും മുഖ്യമന്ത്രിയും ഗവര്‍ണരും. ഗവര്‍ണരുടെ ചായസല്‍ക്കാരം മുഖ്യമന്ത്രിയും ഭൂരിപക്ഷം മന്ത്രിമാരും ബഹിഷ്ക്കരിച്ചു. ഇതോടെ സര്‍ക്കാര്‍– ഗവര്‍ണര്‍പോരിന്റെ രൂക്ഷത മുന്നില്ലാത്തവിധം പരസ്യമായി. ഇതിനിടെ ഗവർണർക്കെതിരെ കേരളം വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.

പുതിയമന്ത്രിമാരുടെ സത്യപ്രതിജ്ഞാവേദിയില്‍ മുഖ്യമന്ത്രിയും ഗവര്‍ണരും പെരുമാറിയത് ഇങ്ങനെയാണ്. പരസ്പ്പരം നോക്കാതെയും മിണ്ടാതെയും അഭിവാദ്യം ചെയ്യാതെയും ഒൗപചാരികതയുടെ പേരില്‍ ഇരുവരും വേദി പങ്കിട്ടു. സത്യപ്രതിജ്‍ഞ കഴി‍ഞ്ഞതും ഗവര്‍ണര്‍ നേരെ രാജ്ഭവന്‍റെ പ്രധാന കെട്ടിടത്തിലേക്ക് മടങ്ങി. മുഖ്യമന്ത്രി രാജ് ഭവന് പുറത്തേക്ക് , പിന്നാലെ ഭൂരിപക്ഷം മന്ത്രിമാരും സ്പീക്കറും പോയി. പുതിയമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും മന്ത്രിസഭാ അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അഥിതികള്‍ക്കുമായി ഒരുക്കിയ ചായസല്‍ക്കാരം ബഹിഷ്ക്കരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം.

പുതിയ മന്ത്രിമാരായ കെബിഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഒപ്പം വനംമന്ത്രി എകെശശീന്ദ്രനും മാത്രമാണ് ചായസത്ക്കാരത്തിനെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിലെ സംഭവവികാസങ്ങളോടെ ഗവര്‍ണര്‍ സര്‍ക്കാര്‍പോര് മുറുകുമെന്ന് ഉറപ്പായി. ഇതിനിടെ ഗവർണർക്കെതിരെ കേരളം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാൻ മാർഗരേഖ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. നിലവിൽ പരിഗണനയുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കാൻ ഗവർണറോട് നിർദേശിക്കണമെന്നും ഹർജി ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post