മഹാരാഷ്ട്രയിലെ ഫാക്ടറിയില്‍ തീപിടിത്തം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

(www.kl14onlinenews.com)
(31-DEC-2023)

മഹാരാഷ്ട്രയിലെ ഫാക്ടറിയില്‍ തീപിടിത്തം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്
മഹാരാഷ്ട്രയിലെ(Maharashtra ) ഛത്രപതി സംഭാജിനഗറിലെ(Chhatrapati Sambhaji Nagar) ഗ്ലൗസ് നിര്‍മ്മാണ ഫാക്ടറിയില്‍(gloves factory) വന്‍ തീപിടിത്തം(fire). ആറ് പേര്‍ പൊള്ളലേറ്റ് മരിച്ചു. പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ 10-15 തൊഴിലാളികളുണ്ടായിരുന്നു. സംഭാജി നഗറിലെ വാലാജ് എംഐഡിസി ഏരിയയിലെ റിയല്‍ സണ്‍ഷൈന്‍ കമ്പനിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. മൂന്നോളം അഗ്നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.

തീപടര്‍ന്നതോടെ ഫാക്ടറിക്കുള്ളില്‍ അഞ്ച് പേര്‍ കുടുങ്ങിയതായി കമ്പനി ജീവനക്കാര്‍ പറഞ്ഞിരുന്നു. ബുള്ള ഷെയ്ഖ് (65), കൗസര്‍ ഷെയ്ഖ് (26), ഇഖ്ബാല്‍ ഷെയ്ഖ് (26), മഗ്രൂഫ് ഷെയ്ഖ് (25) എന്നിവരടക്കമുള്ളവരാണ് കെട്ടിടത്തില്‍ കുടുങ്ങിയത്. രാത്രി കമ്പനി പൂട്ടിയിരുന്നുവെന്നും തീപിടിത്തം ഉണ്ടാകുമ്പോള്‍ തങ്ങള്‍ ഉറങ്ങുകയായിരുന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു.ഇവരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും സഹപ്രവര്‍ത്തകരും സ്ഥലത്തേക്ക് പാഞ്ഞെത്തി. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. അതേസമയം മറ്റ് ചില തൊഴിലാളികള്‍ തീപിടിത്തത്തിന്റെ തുടക്കം തന്നെ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി. കോട്ടണ്‍ ഹാന്‍ഡ് ഗ്ലൗസുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് സംഭവം.

Post a Comment

Previous Post Next Post