(www.kl14onlinenews.com)
(30-DEC-2023)
രാമക്ഷേത്രം ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതല്ല, എല്ലാവരുടേതുമാണ്; മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
മുംബൈ : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. രാമക്ഷേത്രം ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതല്ല, എല്ലാവരുടേതുമാണ് എപ്പോള്‍ വേണമെങ്കിലും അയോധ്യയിലേക്ക് പോകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍പ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന സമയത്തും പോയിരുന്നു. തനിക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അയോധ്യയില്‍ പോവാന്‍ ആരുടേയും ക്ഷണം ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഉദ്ദവിന് ക്ഷണമില്ലെങ്കിലും മഹാരാഷ്ട്രാ നവ നിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറേയ്ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്.
അതേസമയം, അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാജ്യത്തെ വീടുകളില്‍ രാമജ്യോതി തെളിയിച്ച് ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. അയോധ്യ വിമാനത്താവളവും റെയില്‍വേസ്റ്റേഷനും ഉദ്ഘാടനം ചെയ്ത മോദി നഗരത്തില്‍ റോഡ് ഷോയും നടത്തി
Post a Comment