(www.kl14onlinenews.com)
(22-DEC-2023)
അബുദാബി :
യുനെസ്കോ പൈതൃക പട്ടികയിൽ ഇടംപിടിച്ച് യുഎഇയുടെ പരമ്പരാഗത ഭക്ഷണമായ ഹരീസ്. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പാണ് പ്രഖ്യാപനം നടത്തിയത്. അറബ് വിവാഹങ്ങൾ പോലുള്ള പ്രധാന കുടുംബ പരിപാടികളിലും റമസാൻ മാസങ്ങളിൽ നോമ്പു തുറയുടെ ഭാഗമായും വിളമ്പുന്ന കഞ്ഞി പോലെയുള്ള വിഭവമാണ് ഹരീസ്.
ചെറുതായി ഉപ്പിട്ട വെള്ളത്തിൽ മണിക്കൂറുകളോളം ഗോതമ്പ് പാകം ചെയ്താണ് ഇത് തയ്യാറാക്കുന്നത്. പിന്നീട് മാംസം, പലപ്പോഴും ആട്ടിറച്ചി അല്ലെങ്കിൽ കോഴിയിറച്ചി ചേർത്ത് വീണ്ടും കുറഞ്ഞത് നാല് മണിക്കൂർ വേവിക്കും. തുടർന്ന് മുകളിൽ നാടൻ നെയ്യ് ഒഴിച്ച് വിളമ്പുന്നു.
കസാനെ-ബോട്‌സ്വാനയിൽ നടന്ന പതിനെട്ടാം സെഷനിലാണ്, യുനെസ്‌കോയിലെ അദൃശ്യ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇന്റർഗവൺമെന്റൽ കമ്മിറ്റിയാണ് ഹാരീസിനെ പട്ടികയിൽ ചേർക്കുന്നതിന് അംഗീകാരം നൽകിയത്. സൗദിയുടെയും ഒമാനിന്റെയും സഹകരണത്തോടെയാണ് യുഎഇ ഹരീസിനായി നോമിനേഷൻ നൽകിയത്. യുനെസ്കെയുടെ പട്ടികയിൽ യുഎഇയെ പ്രതിനിധീകരിച്ച് ഇടം പിടിക്കുന്ന പതിനഞ്ചാമത്തെ വസ്തുവാണ് ഹരീസ്. 2010ൽ ഫാൽക്കൺറിയെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
Post a Comment