അയോധ്യ വിമാനത്താവളത്തിന്റെ പേര് പുറത്ത്; മഹാഋഷി വാത്മീകി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

(www.kl14onlinenews.com)
(29-DEC-2023)

അയോധ്യ വിമാനത്താവളത്തിന്റെ പേര് പുറത്ത്; മഹാഋഷി വാത്മീകി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
ഡല്‍ഹി: പുതിയ അയോധ്യ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പേര് നല്‍കി. മഹാഋഷി വാത്മീകി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാണ് നല്‍കിയിരിക്കുന്ന പേര്. അയോധ്യയെ ലോകത്തിന്റെ എല്ലാ ഭാഗവുമായി ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ എയര്‍പോര്‍ട്ട് സജ്ജമാക്കിയിരിക്കുന്നത്. സിഎന്‍എന്‍, ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയത്.

ഡിസംബര്‍ 30 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കാനിരിക്കെയാണ് വിമാനത്താവളത്തിന്റെ പുതിയ പേര് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. അയോദ്ധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റെയില്‍വേ സ്റ്റേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അയോദ്ധ്യയില്‍ റോഡ് ഷോയും നടത്തും.

രാമക്ഷേത്ര മാതൃകയില്‍ ഒരുക്കിയിരിക്കുന്ന വിമാനത്താവള സമുച്ചയം ശ്രീരാമന്റെ ജീവിത കഥ പറയുന്ന ചുമര്‍ചിത്രങ്ങളും പെയിന്റിംഗുകളും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.1,450 കോടി രൂപ മുതല്‍ മുടക്കിലാണ് വിമാനത്താവളം പണികഴിപ്പിച്ചിരിക്കുന്നത്. 6500 സ്‌ക്വയര്‍ മീറ്ററില്‍ തയ്യാറാക്കിയിരിക്കുന്ന വിമാനത്താവളത്തില്‍ നിന്ന് പ്രതിവര്‍ഷം 10 ലക്ഷം പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.


Post a Comment

Previous Post Next Post