എൻഎസ്എസ് യൂനിറ്റ് തയ്യാറാക്കിയ ഹ്രസ്വ ചിത്രം 'പൊതിച്ചോർ' പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(27-DEC-2023)

എൻഎസ്എസ് യൂനിറ്റ് തയ്യാറാക്കിയ ഹ്രസ്വ ചിത്രം 'പൊതിച്ചോർ' പ്രകാശനം ചെയ്തു
രാവണീശ്വരം: രാവണീശ്വരം ഗവൺമെൻറ് ഹയർസെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റ് തയ്യാറാക്കിയ ഹ്രസ്വ സിനിമ പൊതിച്ചോറിന്റെ പ്രകാശനം ഗവൺമെൻറ് യുപി സ്കൂൾ വേലാശ്വരത്ത് വച്ച് നടന്നു. പ്രശസ്ത ഫോട്ടോഗ്രാഫറും കോർപ്പറേറ്റ് ഫോട്ടോഗ്രാഫർ അവാർഡ് 2023 ജേതാവുമായ അനിൽ വാണിയംപാറ സിനിമ പ്രകാശനം ചെയ്തു.വാർഡ് മെമ്പർ പി മിനി ഫിലിം പോസ്റ്റർഏറ്റുവാങ്ങി. സീനിയർ എച്ച് എസ് എസ് ടി പ്രവീൺകുമാർ സി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് എം സുനിത അധ്യക്ഷയായി :അനിൽ വാണിയമ്പാറയെ പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. വേലാശ്വരം സ്കൂൾ പിടി എ പ്രസിഡണ്ട് പി.വിനോദ് എസ് എം സി ചെയർമാൻ പി വി അജയൻ രാവണീശ്വരം സ്കൂൾ എസ് എം സി ചെയർമാൻ കെ രാധാകൃഷ്ണൻ പ്രോഗ്രാം ഓഫീസർ ടി എസ് സന്ദീപ് എന്നിവർ സംസാരിച്ചു .വാർധക്യത്തിന്റെ ആകുലതകൾ ചർച്ച ചെയ്യുന്ന ഷോർട്ട് ഫിലിം എട്ട് മിനിറ്റ് ദൈർഘ്യമുള്ളതാണ്. പൂർണമായും എൻ എസ് എസ് കുട്ടികളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഭാര്യ മരിച്ചു പോയ ,മക്കൾ വിദേശത്ത് ജോലി ചെയ്യുന്ന, ഒറ്റപ്പെട്ടു പോയ ഒരു വൃദ്ധന്റെ പ്രയാസമാണ് സിനിമയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. സമന്വയം 2023 എൻ എസ് എസ് ക്യാമ്പിന്റെ ഭാഗമായാണ് സിനിമ പ്രകാശനം ചെയ്തത്.

Post a Comment

Previous Post Next Post