ഹരിയാനയിലെത്തി ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

(www.kl14onlinenews.com)
(27-DEC-2023)

ഹരിയാനയിലെത്തി ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി
റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (ഡബ്ല്യുഎഫ്‌ഐ) (WFI) ഗുസ്തി താരങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നത്തിൽ പിന്തുണയറിയിച്ച് രാഹുൽ ​ഗാന്ധി (Congress MP Rahul Gandhi). ബജ്‌രംഗ് പുനിയുമായും (Bajrang Puni) മറ്റ് ഗുസ്തിതാരങ്ങളുമായും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഹരിയാനയിലെ ഛരാ ഗ്രാമത്തിലെത്തിയാണ് ഗുസ്തി താരങ്ങളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. 2022ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിലെ സ്വർണമെഡൽ ജേതാവും ഗ്രാമത്തിൽ നിന്നുള്ള ദീപക് പുനിയയും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു. "ഒരു ഗുസ്തിക്കാരന്റെ ദൈനംദിന ജീവിതം എങ്ങനെ പോകുന്നു എന്ന് കാണാനാണ് അദ്ദേഹം വന്നത്. അദ്ദേഹം എന്നോടൊപ്പം ഗുസ്തി പിടിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു," ബജ്രംഗ് പുനിയ
ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ഡബ്ല്യുഎഫ്‌ഐയും ഗുസ്തി താരങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നത്തിൽ പ്രതിഷേധിച്ച് അവാർഡുകൾ തിരികെ നൽകുമെന്ന് ഒളിമ്പ്യൻ വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപി എംപിക്കും ഡബ്ല്യുഎഫ്‌ഐയുടെ മുൻ പ്രസിഡന്റിനുമെതിരെ രാജ്യത്തെ മുൻനിര ഗുസ്തി താരങ്ങൾ പ്രതിഷേധിച്ചതിനെയും ബ്രിജ് ഭൂഷൺ വനിതാ ഗുസ്തിക്കാരെ പരിഹസിച്ചതിനെയും പ്രധാനമന്ത്രിയ്ക്ക് എഴുതിയ കത്തിൽ ഫോഗട്ട് എടുത്തു പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡബ്ല്യുഎഫ്‌ഐ തലവനെതിരെ പ്രതിഷേധിച്ചാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചതെന്നും, തന്റെ നിലപാടിന്റെ അടയാളമായി ബജ്‌രംഗ് പുനിയ ലഭിച്ച പത്മശ്രീ പുരസ്‌കാരം ന്യൂഡൽഹിയിലെ കർത്തവ്യ പാതയിലെ നടപ്പാതയിൽ ഉപേക്ഷിച്ചെന്നും ഫോഗാട്ട് ചൂണ്ടിക്കാട്ടി.

ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത അനുയായ സഞ്ജയ് സിംഗ് വിജയിച്ചിരുന്നു. ഈ വിജയത്തിന് മണിക്കൂറുകൾക്ക് ശേഷം ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവർക്കൊപ്പം വിനേഷ് ഫോഗട്ടും ന്യൂഡൽഹിയിൽ ഒരു പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു. മുൻപ് തങ്ങളെ അടിച്ചമർത്തിയവരുടെ കൈകളിലേക്ക് വീണ്ടും അധികാരം തിരിച്ചെത്തിയതിൽ ഗുസ്തി താരങ്ങൾ നിരാശ പ്രകടിപ്പിച്ചിരുന്നു

Post a Comment

Previous Post Next Post