മൈചോങ് ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ പേമാരി;അഞ്ചു മരണം ചെന്നൈയിൽ നാളെയും പൊതു അവധി

(www.kl14onlinenews.com)
(04-DEC-2023)

മൈചോങ് ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ പേമാരി;അഞ്ചു മരണം ചെന്നൈയിൽ നാളെയും പൊതു അവധി
മൈചോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ ചെന്നൈയിൽ അഞ്ചു മരണങ്ങൾ റിപ്പോർട്ടു ചെയ്തു. റൺവേ വെള്ളത്തിലായതിനാൽ ചെന്നൈ വിമാനത്താവള (Chennai Airport) പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മൈചോങ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയെത്തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും മറ്റുള്ളവ വഴിതിരിച്ചുവിടുകയും ചെയ്തു. ചുഴലിക്കാറ്റ് (Cyclone Michaung) തിങ്കളാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറിയതായി ഐഎംഡി പറഞ്ഞു. കാലാവസ്ഥ മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 9 മണി വരെ വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മൈചൗങ് ചുഴലിക്കാറ്റ് തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് അടുക്കുന്നതിൻ്റെ ഭാഗമായി തിങ്കളാഴ്ച രാത്രി മുഴുവൻ ചെന്നൈയിൽ കനത്ത മഴ പെയ്തിരുന്നു. മഴയിൽ വെള്ളക്കെട്ട് രൂക്ഷമാകുകയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുകയും ചെയ്തു.

കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ വിവിധ മെട്രോ സ്‌റ്റേഷനുകൾക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. സെൻ്റ് തോമസ് മെട്രോ സ്‌റ്റേഷനിൽ നാലടിയോളം വെള്ളം ഉയർന്നു. ഇതു കാരണം സ്‌റ്റേഷനിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടു. ഇതിനെത്തുടർന്ന് ആലന്തൂരിൽ നിന്ന് മെട്രോ ട്രെയിനിൽ കയറാൻ യാത്രക്കാർക്ക് അധികൃത നിർദ്ദേശം നൽകി.

കനത്ത മഴയിൽ നഗരത്തിലുടനീളം അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി തിങ്കളാഴ്ച ചെന്നൈ പോലീസ് അറിയിച്ചു. വൈദ്യനാഥൻ മേൽപ്പാലത്തിന് സമീപത്തെ പ്ലാറ്റ്‌ഫോമിൽ 70 വയസോളം പ്രായമുള്ള അജ്ഞാതൻ്റെ മൃതദേഹം കണ്ടെത്തി. ഫോർഷോർ എസ്റ്റേറ്റ് ബസ് ഡിപ്പോയിൽ നിന്ന് 60 വയസ് പ്രായമുള്ള അജ്ഞാത സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. തമിഴ്നാട് ദിണ്ടിഗൽ ജില്ലയിൽ പത്മനാബൻ (50) വൈദ്യുതാഘാതമേറ്റ് മരിച്ചു. പാണ്ഡ്യൻ നഗറിലെ വീടിനു സമീപം നടക്കുമ്പോൾ വൈദ്യുതാഘാതമേറ്റ് ഗണേശൻ (70) എന്ന വ്യക്തിയും മരണമടഞ്ഞു. ബസൻ്റ് നഗറിൽ മരംവീണ് മുരുകൻ (35) മരിച്ചിരുന്നു. കനത്ത മഴയിലും കാറ്റിലും കാനത്തൂരിൽ പുതുതായി നിർമിച്ച മതിൽ തകർന്ന് രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജാർഖണ്ഡ് സ്വദേശികളാണ് മരിച്ചത്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'മൈചോങ്' ചുഴലിക്കാറ്റ് സജീവമാണെന്നും ഇപ്പോൾ അത് തീവ്ര ചുഴലിക്കാറ്റായി മാറിയെന്നും ഐഎംഡി ഏറ്റവും പുതിയ ബുള്ളറ്റിനിൽ വ്യക്തമാക്കി. പടിഞ്ഞാറൻ മധ്യഭാഗത്തും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രാവിലെ 11:30 ന് ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ വടക്ക് കിഴക്കും നെല്ലൂരിന് 140 കിലോമീറ്റർ തെക്കുകിഴക്കും തീവ്ര ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇത് ക്രമേണ ശക്തി പ്രാപിച്ച് വടക്കോട്ട് നീങ്ങി തെക്കൻ ആന്ധ്രാപ്രദേശ് തീരം നെല്ലൂരിന് ഇടയിൽ കടക്കാൻ സാധ്യതയുണ്ട്. ഡിസംബർഅഞ്ചിന് ബപട്‌ലയ്ക്ക് സമീപമുള്ള മച്ചിലിപട്ടണത്തിലെത്തുമ്പോൾ ഇത് കടുത്ത ചുഴലിക്കാറ്റായി മാറുമെന്ന് ഐഎംഡി എക്‌സിലൂടെ വ്യക്തമാക്കി.

മിഷോങ് ചുഴലിക്കാറ്റ്; നേരിടാന്‍ സര്‍വ്വ സജ്ജമായി തമിഴ്‌നാട്, വന്ദേഭാരത് അടക്കം 6 ട്രെയിനുകള്‍ റദ്ദാക്കി
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് തീവ്രമായ പശ്ചാത്തലത്തില്‍ നേരിടാന്‍ സര്‍വ്വ സജ്ജമായി തമിഴ്‌നാട്. നാളെ രാവിലെ കരതൊടുന്ന തീവ്ര ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാ തരത്തിലുമുള്ള മുന്‍കരുതലുകളും സ്വീകരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വന്ദേ ഭാരത് അടക്കം കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. വന്ദേഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടിയാണ് ഇന്ന് റദ്ദാക്കിയത്. ഇക്കൂട്ടത്തില്‍ ചെന്നൈ – കൊല്ലം ട്രെയിനുമുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ് നല്‍കിയരിക്കുന്നത്.

ചെന്നൈയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എയര്‍ പോര്‍ട്ടടക്കം അടച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാന്‍ തീരുമാനിച്ചത്. നിലവില്‍ 33 വിമാനങ്ങള്‍ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.

തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ , തിരുവള്ളൂര്‍ , കാഞ്ചീപുരം , ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ നാളെയും പൊതു അവധി പ്രഖ്യാപിച്ചു. നാളെ ഉച്ചയോടെ ആന്ധയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയില്‍ മിഗ്‌ചോമ് കര തൊടുമെന്നാണ് പ്രവചനം. കരയില്‍ പ്രവേശിക്കുമ്പോള്‍ 110 കിലോമീര്‌റര്‍ വരെ വേദം പ്രതീക്ഷിക്കുന്നതിനാല്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post