തൃശൂരിലെ നവകേരള സദസ്സ് വിളംബര ജാഥയില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണം; കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം

(www.kl14onlinenews.com)
(02-DEC-2023)

തൃശൂരിലെ നവകേരള സദസ്സ് വിളംബര ജാഥയില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണം; കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം
തൃശ്ശൂര്‍: നവകേരള സദസ്സ് വിളംബര ജാഥയില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നിര്‍ദേശം. ആരോഗ്യ വിഭാഗത്തിന് കീഴിലെ മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണമെന്നാണ് നിര്‍ദേശം. തൃശൂര്‍ കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജുവാണ് നടക്കുന്ന വിളംബര ജാഥയില്‍ പങ്കെടുക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടത്.

കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് അറിയിപ്പ് നല്‍കിയതെന്നാണ് ഷാജുവിന്റെ വിശദീകരണം. ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാന്‍ നിര്‍ദേശമുണ്ട്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പങ്കെടുക്കുമ്പോള്‍ യൂണിഫോം വേണ്ടെന്നും സാധാരണ ആളുകളെപ്പോലെ എത്തിയാല്‍ മതിയെന്നുമാണ് നിര്‍ദേശം.

Post a Comment

Previous Post Next Post