എഐ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചുപിടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

(www.kl14onlinenews.com)
(12-DEC-2023)

എഐ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചുപിടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

കോഴിക്കോട്: എഐ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചുപിടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി. ആറു പേരുടെ ലൈസന്‍സാണ് കോഴിക്കോട് എംവിഡി സസ്‌പെന്‍ഡ് ചെയ്ത്.16 പേരുടെ ലൈസന്‍സ് കൂടി സസ്‌പെന്‍ഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. ഒന്നിലേറെ തവണ നിയമലംഘനം നടത്തി നമ്പര്‍ പ്ലേറ്റ് മറച്ചവര്‍ക്കെതിരെയാണ് നടപടി.

അമിത വേഗത, ഹെല്‍മറ്റ് ധരിക്കാതിരിക്കല്‍, കൂടുതല്‍ യാത്രക്കാര്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ നടത്തിയശേഷം വണ്ടി നമ്പര്‍ ക്യാമറയില്‍ പതിയാതിരിക്കാന്‍ കൈകൊണ്ട് മറച്ചു പിടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post