ബാബരി മസ്ജിദ് സംഭവം സേട്ട് സാഹിബിന്റെ നിലപാട് ശരിയെന്ന് കാലം തെളിയിച്ചു:ഐ.എൻ.എൽ

(www.kl14onlinenews.com)
(07-DEC-2023)

ബാബരി മസ്ജിദ് സംഭവം സേട്ട് സാഹിബിന്റെ നിലപാട് ശരിയെന്ന് കാലം തെളിയിച്ചു:ഐ.എൻ.എൽ
കാസർകോട് :
ബാബരി മസ്ജിദ് സംഭവം സേട്ടുസാഹിബിന്റെ നിലപാട് ശരിയെന്ന് കാലം തെളിയിച്ചിരിക്കുകയാണെന്ന് ഐ എൻ എൽ കാസർകോട് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു, നരസിംഹറാവു ബാബരി മസ്ജിദ് തകർക്കാർ മൗന അനുവാദം കൊടുത്തു ബാബരിമസ്ജിതിന്റെ തകർച്ചയോടെ ബി.ജെപിക്ക് രാജ്യം ഭരിക്കാനുള്ള വഴി ഒരിക്കി കൊടുത്തത് കോൺഗ്രസ്സും നരസിംഹ രാവുമാണ്
ബാബരി മസ്ജിദിന്റെ തകർച്ച ഇന്ത്യയുടെ ഭരണഘടനയുടെ തകർച്ചയാണ് സൂചിപ്പിക്കുന്നത് ഇതോടെ കോൺഗ്രസ്സിന്റ തകർച്ചയാണ് രാജ്യംകണ്ടു കൊണ്ടിരിക്കുന്നത് , ബാബരി മസ്ജിദ് സംഭവത്തിൽ പ്രധാന മന്ത്രി ആയിരുന്ന.പി.സിംഗ് എടുത്ത നിലപാട് രാജ്യത്തിന് മാതൃകയാണ്. പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടാലും രാജ്യത്തിന്റെ ഐക്യവും സൗഹൃദവും ഭരണ ഘടനയും അദ്ധേഹം കാത്തുസൂക്ഷിച്ചു
1992 ൽ സേട്ടുസാഹിബ് എടുത്ത നിലപാട് ശരിയെന്ന് മുസ്ലിം ലീഗ് എനിയെങ്കിലും പറയാൻ തയ്യാറാവണം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയ പാർട്ടിക്ക് മതേതര ഇന്ത്യയിൽ പ്രസക്‌തിയില്ല , ഇന്ത്യൻ പാർലമെന്റിൽ എൽ.ഡി.എഫ് എംപിമാരുടെ അംഗസംഖ്യ കുറയുന്നത് രാജ്യത്തിന് ആപത്താണ്
കേരളത്തിലെ കോൺഗ്രസ്സും ബി.ജെ പിയും ഒരു നാണയത്തിന്റെ രണ്ടു വശമാണ് കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന അവഗനക്കെതിരെ ബി.ജെപിക്കെതിരെ കേരളത്തിന്റെ വികസനത്തിന് വേണ്ടി ഒരക്ഷരം പോലും പാർലമെന്റിൽ ശബ്ദിക്കാൻ കേരളത്തിലെ കോൺഗ്രസ് എം.പിമാർ തയ്യാറാകുന്നില്ലെന്നും ഇത് കേരളത്തിലെ കോൺഗ്രസ്സിന്റെ ബി.ജെ പി അനുകൂല നിലപാടാണ് സൂചിപ്പിക്കുന്നതെന്നും യോഗം ആരോപിച്ചു ജില്ലാപ്രസിഡണ്ട് എം ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു കെ എസ് ഫക്രുദ്ധീൻ ഹാജി, മൊയ്തീൻ കുഞ്ഞി കളനാട് , എം എ ലത്തീഫ്, എം. ഇബ്രാഹിം,അസീസ് കടപ്പുറം, സി എം എ ജലീൽ ,ഹനീഫ ഹാജി, മുസ്ഥഫ തോരവളപ്പ് , മാട്ടുമ്മൽ ഹസ്സൻ, കെ.കെ അബ്ബാസ്, ശംസുദ്ധീൻ അരിഞ്ചിര,മൊയ്തു ഹദ്ദാദ്, ശാഫി സന്തോഷ് നഗർ, മമ്മു കോട്ട പുറം, സംബന്ധിച്ചു
ഡിസംബർ 6 ന് ബാബരിയെ മറവിക്ക് വിട്ടുകൊടുത്തരുത് ഐ. എൻ എൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സോഷ്യൽ മീഡിയ കാമ്പയിൻ നടത്തി

Post a Comment

أحدث أقدم