ഓക്സിജൻ പ്ലാൻ്റ്,വെൻ്റിലേറ്റർ പ്രശ്നം അടിയന്തിരമായി പരിഹരിക്കണം: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ

(www.kl14onlinenews.com)
(15-DEC-2023)

ഓക്സിജൻ പ്ലാൻ്റ്,വെൻ്റിലേറ്റർ പ്രശ്നം അടിയന്തിരമായി പരിഹരിക്കണം: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ
കാസർകോട് :
കാസർകോട് ജനറൽ ആശുപത്രിയിലെ ഓക്സിജൻ പ്ലാൻ്റ്, വെൻ്റിലേറ്റർ മുതലായവ പ്രവർത്തന ക്ഷമമാക്കുക, കാർഡിയോളജിസ്റ്റിനെ നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ആശുപത്രി സൂപ്രണ്ടിനെ സന്ദർശിച്ച് നിവേദനം നൽകി.
2023 ജൂൺ മാസം ഉദ്ഘാടനം നിർവ്വഹിച്ചുവെങ്കിലും അത്യാഹിത വിഭാഗത്തിൽ അത്യാവശ്യം വേണ്ടുന്ന ഓക്സിജൻ ലഭ്യമാക്കേണ്ട പ്ലാൻ്റ് പ്രവർത്തിപ്പിക്കാൻ ടെക്നീഷ്യനെ നിയമിക്കാൻ അധികാരികൾ തുനിയാത്തത് കൊണ്ട് കാസർകോട് ചിന്മയ മിഷൻ സ്പോൺസർ ചെയ്ത് 35 ലക്ഷം രൂപ ചിലവിൽ നിർമിച്ച പ്ലാൻ്റ് ഉപയോഗ ശൂന്യമായി കൊണ്ടിരിക്കുകയാണെന്നും എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച നാലോളം വെൻ്റിലേറ്ററുകൾ പൊടി പിടിച്ചു വെൻ്റിലേറ്ററിൽ കിടക്കുമ്പോഴും രോഗികൾ ഈ ആവശ്യത്തിന് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ഉടനടി ആവശ്യമായ നടപടികൾ സ്വീകരിച്ച് ഈ വിഷയങ്ങളിൽ പരിഹാരം ഉണ്ടാക്കണമെന്നും എയിംസ് കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി എന്നിവർ ചേർന്ന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
അനുകൂലമായ തീരുമാനങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾക്ക് കൂട്ടായ്മ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post